
ഡിട്രോയിറ്റ്: കാല് നൂറ്റാണ്ടായി അമേരിക്കന് മലയാളികളുടെ സാഹിത്യ വേദികളിലെ സജീവ സാന്നിധ്യമായ മിഷിഗണ് മലയാളി ലിറ്റററി അസോസിയേഷന് വടക്കേ അമേരിക്കയിലെ എഴുത്തുകാര്ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. അമേരിക്കയില് ആദ്യമായാണ് ഒരു സാഹിത്യകൂട്ടായ്മ അമേരിക്കന് മലയാളി എഴുത്തുകാര്ക്കായി ചെറുകഥ മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാര് വിധി നിര്ണ്ണയിക്കുന്ന ചെറുകഥാ മത്സരത്തിലെ മൂന്ന് വിജയികള്ക്ക് ആകര്ഷകമായ ക്യാഷ് അവാര്ഡും പ്രശസ്തി പത്രവും, ഫലകവും സമ്മാനമായി നല്കും.അമേരിക്കയിലെ മലയാള സാഹിത്യ......

തിരുവനന്തപുരം: ഇന്ധനവിലവര്ധനയില് പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച മോട്ടോര്വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറുമുതല് വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. കെ.എസ്.ആര്.ടി.സി., സ്വകാര്യബസുകള്, ഓട്ടോ, ടാക്സി, ട്രക്കര് എന്നിവ മുടങ്ങിയേക്കും. ഐ.എന്.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബി.എം.എസ്. മാത്രമാണ് വിട്ടുനില്ക്കുന്നത്. വ്യാപാരസ്ഥാപനങ്ങള് തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.കേരള സര്വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തീയതി പിന്നീട്......

ന്യൂയോര്ക്ക്: ചെയ്യാത്ത കുറ്റത്തിന് 15 വര്ഷങ്ങളോളം ജയിലില് കഴിയേണ്ടി വന്ന കെന്നത്ത് നിക്സണ് എന്ന യുവാവിന് അവസാനം മോചനം. ഫെബ്രുവരി 18 ന് മിഷിഗൺ സ്റ്റേറ്റ് ജയിലിൽ നിന്നും മോചിതനായ നിക്സണ് പുറത്ത് കാത്തുനിന്നിരുന്ന അമ്മയെ ആലിംഗനം ചെയ്തു. 19-ാം വയസ്സിലാണ് താൻ ചെയ്യാത്ത ഇരട്ട കൊലപാതകക്കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവിന് നിക്സണ് ശിക്ഷിക്കപ്പെട്ടത്.2005 ൽ ഒരു വീടിന് തീപിടിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിക്സണ് അറസ്റ്റിലായത്. തീപിടിത്തത്തില് 10 വയസുള്ള ആൺകുട്ടിയും ഒരു വയസ്സുള്ള പെൺകുട്ടിയും......

മൂവാറ്റുപുഴ: ആനിക്കാട് എടാട്ടേല് പരേതനായ ഇ.വി. ജോണിന്റെ മകള് ജിഷ ജോണ് (46) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച നാലിന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്സ് പള്ളിയില്. മാതാവ്: ഏലമ്മ ജോണ്. സഹോദരങ്ങള്: അനില് ജോണ്, നിഷ ജോണ്.......

തീക്കോയി: പുല്ലാട്ട് പി.വി. തോമസിന്റെ (പാപ്പച്ചന്) ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്. പരേത കാഞ്ചിയാര് വേണാട്ട് കുടുംബാംഗം.മക്കള്: തങ്കച്ചന് (മാനത്തൂര്), അപ്പച്ചന് (യുഎസ്എ), ടോമി, ജയിംസ്കുട്ടി (കൂവപ്പള്ളി), ബെന്നി (ദുബായ്), ബീന, ജെസി, മിനി, ബിന്ദു.മരുമക്കള്: മോളി കൊച്ചുവീട്ടില് പ്രവിത്താനം, ആലീസ് കാണിയക്കാട്ട് ഇരുപതേക്കര്, ആന്സി ശൗര്യാകുഴിയില് ചെന്പകപ്പാറ, ഗീത അങ്ങേവീട്ടില് കാഞ്ചിയാര്, ടെസി തോട്ടുങ്കല് ചെമ്മലമറ്റം, ടോമി നെല്ലുവേലില് തിരുമേനി, ബിനോയ്......

ഫ്ളോറിഡ: വേള്ഡ് മലയാളി കൗണ്സില് ഫ്ളോറിഡ പ്രൊവിന്സ് വിമെന്സ് ഫോറത്തിന്റെ നേതൃത്വത്തില് വാലെന്റൈന്സ് ഡേ ആഘോഷങ്ങളോടനുബന്ധിച്ചു ഹാര്ട്ട് ഡേ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ അമേരിക്കന് സമയം പത്തു മണിയ്ക്ക് സൂം പ്ലാറ്റ്ഫോമിലൂടെ ഫേസ്ബുക്/യൂട്യൂബ് ലൈവ് ആയി ആഘോഷിച്ചു. യോഗയും വ്യത്യസ്തമായ ചര്ച്ചയും കലാപരിപാടികളും കളികളും കോര്ത്തിണക്കിയ പ്രോഗ്രാം ജനശ്രദ്ധ പിടിച്ചുപറ്റി.
അമേരിക്കയിലെ പ്രശസ്ത യോഗ ഇന്സ്ട്രക്ടറായ ജെസ്സി പീറ്ററിന്റെ ഒരു മണിയ്ക്കൂര് നീണ്ട യോഗ സെഷനില് ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിനു സഹായകമായ......

പ്രളയവും, മഹാമാരിയും, പ്രകൃതി ദുരന്തങ്ങളും കണ്ടനുഭവിച്ച നമ്മള് ഒത്തൊരുമയോടെയും ഐക്യത്തോടെയും, മുന്നോട്ട് പോകുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഒത്തൊരുമിച്ചു നില്ക്കുന്നതിലാണ് ശക്തിയെന്നും അത് നമുക്ക് കൂടുതല് നേട്ടങ്ങള് നേടാന് കരുത്ത് പകരുമെന്നും നടിയും നര്ത്തകിയുമായ ദിവ്യ ഉണ്ണി. ഫോമയുടെ യുവജന വിഭാഗത്തിന്റെ 2020-22 കാലത്തെ കമ്മറ്റിയുടെ പ്രവര്ത്തനോദ്ഘാടനം നിര്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ദിവ്യ ഉണ്ണി.ഒരേ ലക്ഷ്യത്തോടെ ഒത്തോരുമിച്ചു മുന്നോട്ട് പോകാന് ഫോമയുടെ യുവജനങ്ങള്......

ന്യൂയോര്ക്ക് : യുണൈറ്റഡ് സ്റ്റേറ്റ്സ്- ഇന്ത്യഎജ്യുക്കേഷണല് ഫൗണ്ടേഷന് (യുഎസ്ഐഇഎഫ്) 2022-2023 വര്ഷത്തിലേക്കുള്ള ഫുള്ബ്രൈറ്റ്-നെഹ്രു ഫെലോഷിപ്പുകള് ഉള്പ്പെടെയുള്ള ഫുള്ബ്രൈറ്റ് ഫെലോഷിപ്പുകള്ക്ക് ഇന്ത്യന് പൗരന്മാരില് നിന്ന് അപേക്ഷകള് ക്ഷണിക്കുന്നു. സാമര്ഥ്യമുള്ള ഇന്ത്യന് വിദ്യാര്ഥികള്, ഗവേഷകര്, അധ്യാപകര്, കലാകാരന്മാര്, എല്ലാ മേഖലയിലുമുള്ള പ്രൊഫഷണലുകള് എന്നിവര്ക്ക് അപേക്ഷിക്കാം.അമേരിക്കന്, ഇന്ത്യന് വിദഗ്ദ്ധരും ഫുള്ബ്രൈറ്റ് പൂര്വവിദ്യാര്ഥികളും അടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റികള്......

ഡാലസ്: ഡാലസ് കൗണ്ടിയില് കോവിഡ് ബാധിതരായ 42 േപര്കൂടി തിങ്കളാഴ്ച മരിച്ചു. ഒരു അധ്യാപിക ഉള്പ്പെടെയുള്ളവരാണ് മരിച്ചത്. ഇതോടെ കൗണ്ടിയിലെ ആകെ മരണസംഖ്യ 2,993 ആയി. 751 പേര്ക്കു പുതുതായി രോഗം ബാധിച്ചതായി ഡാലസ് കൗണ്ടി ജഡ്ജി ജന്കിന്സു അറിയിച്ചു. കോവിഡ് മഹാമാരി കഴിഞ്ഞവര്ഷം മാര്ച്ചില് ഡാലസില് കണ്ടെത്തിയതു മുതല് ഇതുവരെ 2,45,946 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കഴിയേണ്ട അവസ്ഥ ഇതുവരെ ആയിട്ടില്ലെന്നും അത്തരത്തില് പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. ആശുപത്രിയില്......

ഗാര്ലന്ഡ് (ഡാലസ്): മേയ് 1 ന് നടക്കുന്ന സിറ്റി കൗണ്സില് തിരഞ്ഞെടുപ്പില് പി.സി മാത്യു ഗാര്ലന്റ് ഡിസിട്രിക്ട് 3യില് നിന്നു മല്സരിക്കുന്നു. നാലു പേരാണ് ഈ സീറ്റിലേക്ക് മത്സരിക്കുന്നത്.2005 ല് ടെക്സസില് എത്തിയ മാത്യു ഡാലസിലാണു സ്ഥിരതാമസമാക്കിയത്. ഡാലസ് ഫോര്ട്വര്ത്ത് മെട്രോപ്ലെക്സില് സംഘടിപ്പിക്കുന്ന എല്ലാ സാമൂഹ്യ സാംസ്കാരിക പരിപാടികളിലും പി.സിയുടെ സജീവ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു കവിയും എഴുത്തുകാരനുമാണു പി.സി മാത്യു.ബിഷപ്പ് എബ്രഹാം മെമ്മോറിയല് കോളജില് നിന്നു ബിരുദം നേടിയശേഷം......