ഈശോയുടെ വിശ്വസ്തദാസനും സ്നേഹിതനു അപ്പസ്തോലനുമായ വിശുദ്ധ യൂദായേ ദിവ്യഗുരുവിനെ ശത്രുക്കളുടെ കരങ്ങളില് ഏല്പ്പിച്ചുകൊടുത്തവന്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാന് കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങേ സാര്വ്വത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം കഷ്ടപ്പെടുന്ന എനിക്കിവേണ്ടി പ്രാര്ത്ഥിക്കണമേ ആശയററ സന്ദര്ഭങ്ങളില് ദ്യശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യോകാനുകൂല്യത്തെ എന്ക്കുവേണ്ടി വിനിയോഗിക്കണമെന്ന് ഞാനങ്ങയോടഭ്യര്ത്ഥിക്കുന്നു.
എന്റെ എല്ലാ ആവശ്യങ്ങളിലും കഷ്ടതകളിലും ദു:ഖങ്ങളിലും പ്രത്യേകിച്ച് ... (നിയോഗം)... സ്വര്ഗ്ഗത്തില് നിന്നുള്ള സഹായവും ആശ്വാസവും കിട്ടുന്നതിനുമായി ഈ വലിയ ആവശ്യനേരത്ത് എന്റെ സഹായത്തിന് എത്തേണമെ. അങ്ങനെ അങ്ങയോടും മറെറല്ലാവിശുദ്ധരോടും കൂടെ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന് എനിക്ക് ഇടയാകട്ടെ. ഓ! വാഴ്ത്തപ്പെട്ട വി യൂദായേ ഈ വലിയ അനുഗ്രഹത്തെ ഞാന് എന്നും സ്മരിക്കുന്നതാണെന്നും എന്റെ ശക്തിയുള്ള പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ വണങ്ങുന്നതില് ഞാന് ഒരിക്കലും കുറവു വരുത്തുകയില്ലെന്നും അങ്ങയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് എന്റെ സര്വ്വകഴിവുകളും വിനിയോഗിക്കുന്നതാണെന്നും ഞാന് ഇതാ പ്രതിജ്ഞ ചെയ്യുന്നു. ഏററവും നീതിയുള്ളതും ആരാധ്യവും ഉന്നതവുമായ ദൈവത്തിന്റെ ഇഷ്ടം എല്ലാ കാര്യങ്ങളിലും എന്നും എന്നേയ്ക്കും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യട്ടെ. എളിമയുടെ മാതൃകയും സഹനത്തിന്റെ കണ്ണാടിയും ശുദ്ധതയുടെ ലില്ലി പുഷ്പവും ദൈവസ്നേഹത്തിന്റെ ജ്വാലയുമായ വി. യൂദായെ ഞങ്ങള്ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമെ. ദു:ഖിതരുടെ ആശ്വാസവും പാപികളുടെ സങ്കേതവും വിഷമിക്കുന്നവരുടെ സഹായിയും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യൂദായേ ഞങ്ങള്ക്കുവേണ്ടി അപേക്ഷിക്കേണമെ.
ഒരു വിശ്വാസി ന്യൂജേഴ്സി

പരിശുദ്ധത്മാവേ,എഴുന്നള്ളി വരണമേ.
അങ്ങയുടെ പ്രകാശത്തിന്റെ കതിര്
സ്വര്ഗ്ഗത്തില് നിന്ന് അയക്കണമേ.
അഗതികളുടെ പിതാവേ,
ദാനങ്ങള് കൊടുക്കുന്നവനേ,
ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളിവരേണമേ.
ആശ്വാസ ദായകാ
ആത്മാവിന്റെ മാധുര്യമേ
ഉഷ്ണത്തില് തണുപ്പേ,
അവശതയില് ആലംബമേ
എഴുന്നള്ളിവരണമേ.
ആന ന്ദ പൂര്ണ്ണമായ പ്രകാശമേ,
അങ്ങേ വിശ്വാസികളുടെ
ഹൃദയങ്ങളെ നിറയ്ക്കണമേ.
അങ്ങയുടെ അനുഗ്രഹം കൂടാതെ
മനുഷ്യരില് പാപമല്ലാതെ മറ്റൊന്നുമില്ല.
മാലിന്യമുള്ളത് കഴുകണമേ.
വാടിപ്പോയത് നനക്കണമേ.
രോഗമുള്ളത് സുഖപ്പെടുതണമേ.
കടുപ്പമുള്ളത് മയപ്പെടുത്തണമേ.
ആറിപ്പോയത് ചൂടാക്കണമേ.
വഴിതെറ്റി പ്പോയതു നെര്വഴിക്കാക്കണമേ.
അങ്ങില് ആശ്രയിക്കുന്ന വിശ്വാസികള്ക്ക്
അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള് നല്കണമെ.
പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്ക്ക് നല്കണമേ.
ആമ്മേന് .
Sunil Herbart - Chicago

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ അങ്ങേ ദാനങ്ങള് നല്കി ഞങ്ങളെ വിശ്വാസത്തിലുറപ്പിക്കണമേ. സ്വര്ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയില് ഞങ്ങളെ നയിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹാഗ്നിജ്വാലയാല് ജ്വലിപ്പിക്കണമേ. വി.അല്ഫോന്സാമ്മയെ വിശുദ്ധിയുടെ മാര്ഗ്ഗത്തിലൂടെ അങ്ങ് നയിച്ചതുപോലെ, ഞങ്ങളെയും നേര്വഴികാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ട്, വിശുദ്ധിയിലും വിവേകത്തിലും വളര്ന്ന് വരുവാന് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. വി.അല്ഫോന്സായുടെ സുകൃതയോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാര്ത്ഥനകളും നിയോഗങ്ങളും പ്രത്യേകിച്ചു (ആവശ്യം പറയുക) സാധിച്ചുതന്നു അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്വേശ്വരാ എന്നേക്കും. ആമ്മേന്.
ഒരു വിശ്വാസി

ത്രീത്വൈകസര്വ്വേശ്വരാ ജീവിതകാലം മുഴുവന് ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്ക്കാരുടെ ആതമരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധിയും അങ്ങേപക്കലുള്ള മാദ്ധ്യസ്ഥശ്കതിയും സവിശേഷം തെളിഞ്ഞുകാണുമാറു അദ്ദേഹം വഴിയായി ഇപ്പോള് ഞങ്ങള് ആഗ്രഹിച്ചപേക്ഷിക്കുന്നതും ഞങ്ങള്ക്ക് ഏറ്റം ആവശ്യമായതുമായ ഈ അനുഗ്രഹം(ആവശ്യം പറയുക)ഞങ്ങള്ക്ക് നല്കുമാറാകണമെന്ന് ഞങ്ങള് അങ്ങയോട് അപേക്ഷിക്കുന്നു.
ഒരു വിശ്വാസി

വിശുദ്ധ വേദസാക്ഷികളും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കികളയുന്നവനുമായ വി. സെബ്സ്ത്യാനോസേ, അങ്ങേ മാദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്ക്ക് ഞങ്ങള് നന്ദി പറയുന്നു. അങ്ങയുടെ പ്രസംഗത്താലും സന്മാതൃകയാലും അനേകം പേരെ സത്യസഭയിലേക്കാനായിക്കാന് തിരുമനസ്സായല്ലോ. ദൈവസന്നിധിയില് അങ്ങേക്കുള്ള പ്രത്യേകമായ മാദ്ധ്യസ്ഥ ശക്തിയാല് അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ. പാപികളെങ്കിലും അങ്ങേ സഹായം യാചിക്കുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൌഖ്യമാക്കാനും പ്രത്യേകമായി ഞങ്ങള്ക്കിപ്പോള് എറ്റവും ആവശ്യമായിരികുന്ന ഈ അനുഗ്രഹം (ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന്, അങ്ങയുടെ ശരീരത്തില് തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതായാല് പരമകാരുണികന്റെ മുമ്പില് മാദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോട് ഞങ്ങള് അപേക്ഷിക്കുന്നു

ഈശോയുടെ വിശ്വസ്തദാസനും സ്നേഹിതനു അപ്പസ്തോലനുമായ വിശുദ്ധ യൂദായേ ദിവ്യഗുരുവിനെ ശത്രുക്കളുടെ കരങ്ങളില് ഏല്പ്പിച്ചുകൊടുത്തവന്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാന് കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങേ സാര്വ്വത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം കഷ്ടപ്പെടുന്ന എനിക്കിവേണ്ടി പ്രാര്ത്ഥിക്കണമേ ആശയററ സന്ദര്ഭങ്ങളില് ദ്യശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യോകാനുകൂല്യത്തെ എന്ക്കുവേണ്ടി വിനിയോഗിക്കണമെന്ന് ഞാനങ്ങയോടഭ്യര്ത്ഥിക്കുന്നു.
എന്റെ എല്ലാ ആവശ്യങ്ങളിലും കഷ്ടതകളിലും ദു:ഖങ്ങളിലും പ്രത്യേകിച്ച് ... (നിയോഗം)... സ്വര്ഗ്ഗത്തില് നിന്നുള്ള സഹായവും ആശ്വാസവും കിട്ടുന്നതിനുമായി ഈ വലിയ ആവശ്യനേരത്ത് എന്റെ സഹായത്തിന് എത്തേണമെ. അങ്ങനെ അങ്ങയോടും മറെറല്ലാവിശുദ്ധരോടും കൂടെ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന് എനിക്ക് ഇടയാകട്ടെ. ഓ! വാഴ്ത്തപ്പെട്ട വി യൂദായേ ഈ വലിയ അനുഗ്രഹത്തെ ഞാന് എന്നും സ്മരിക്കുന്നതാണെന്നും എന്റെ ശക്തിയുള്ള പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ വണങ്ങുന്നതില് ഞാന് ഒരിക്കലും കുറവു വരുത്തുകയില്ലെന്നും അങ്ങയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് എന്റെ സര്വ്വകഴിവുകളും വിനിയോഗിക്കുന്നതാണെന്നും ഞാന് ഇതാ പ്രതിജ്ഞ ചെയ്യുന്നു. ഏററവും നീതിയുള്ളതും ആരാധ്യവും ഉന്നതവുമായ ദൈവത്തിന്റെ ഇഷ്ടം എല്ലാ കാര്യങ്ങളിലും എന്നും എന്നേയ്ക്കും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യട്ടെ. എളിമയുടെ മാതൃകയും സഹനത്തിന്റെ കണ്ണാടിയും ശുദ്ധതയുടെ ലില്ലി പുഷ്പവും ദൈവസ്നേഹത്തിന്റെ ജ്വാലയുമായ വി. യൂദായെ ഞങ്ങള്ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമെ. ദു:ഖിതരുടെ ആശ്വാസവും പാപികളുടെ സങ്കേതവും വിഷമിക്കുന്നവരുടെ സഹായിയും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യൂദായേ ഞങ്ങള്ക്കുവേണ്ടി അപേക്ഷിക്കേണമെ.
ഒരു വിശ്വാസി

Most holy Apostle, St. Jude, faithful servant and friend of Jesus, the Church honors and invokes you universally, as the patron of difficult cases, of things almost despaired of, Pray for me, I am so helpless and alone.
Intercede with God for me that He bring visible and speedy help where help is almost despaired of. Come to my assistance in this great need that I may receive the consolation and help of heaven in all my necessities, tribulations, and sufferings, particularly -
(make your request here)
- and that I may praise God with you and all the saints forever. I promise, O Blessed St. Jude, to be ever mindful of this great favor granted me by God and to always honor you as my special and powerful patron, and to gratefully encourage devotion to you.
Amen