Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
 |
|
തൊഴിലാളി മദ്ധ്യസ്ഥനായ മാര്‍ യൌസേപ്പിനോടുള്ള ജപം |
|
|
നിതിമാനും എളിമനിറഞ്ഞവനുമായ മാര്‍ യൌസേപ്പ് പിതാവേ!ഭുമിയില്‍ ഈശോയുടെ വളര്‍ത്തുപിതാവും സംരക്ഷകനും തിരുക്കുടുംബനാഥനുമായ അങ്ങ് അനുഗൃഹീതനാകുന്നു.
ഭാഗ്യപ്പെട്ട മാര്‍ യൌസേപ്പേ! ഞങ്ങളുടെയും സകല ജനപദങ്ങളുടെയും സംരക്ഷകനായി പരിശുദ്ധ ത്രിത്വത്തിന് മുന്‍പാകെ മാദ്ധ്യസ്ഥ്യം വഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
ഒരു വിശ്വാസി
|
|
|
|
|
|
|
പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന |
|
|
|
പരിശുദ്ധ പിതാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്കു വഴി കാണിച്ചുതരികയും എന്നോടു മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും മറക്കുവാനും കഴിവുതരുന്ന ദൈവിക ദാനം തരികയും എന്റെ ജീവിതത്തില്‍ എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു. എത്രവലിയ ഭൗതികാഗ്രഹങ്ങള്‍ എന്നിലുണ്ടായാലും ഒരുനിമിഷംപോലും അങ്ങയില്‍ നിന്ന് അകലുവാനോ വേര്പെടുവാനോ ഞാന്‍ ആഗ്രഹിക്കുന്നില്ലായെന്ന് ഞാന്‍ തീര്‍ത്തുപറയുന്നു. നിത്യമഹത്വത്തില്‍ അങ്ങയോടുകൂടെ ആയിരിക്കുവാന്‍ ഞാന്‍ ആഹ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാന്‍ അങ്ങയോടു ചോദിക്കുന്നു.
ഈ പ്രാര്‍ത്ഥന വിശ്വാസത്തോടെ മൂന്നുദിവസം അടുപ്പിച്ച് പ്രാര്‍ത്ഥിക്കുക. മൂന്നുദിവസത്തിനുശേഷം നിങ്ങളുടെ അപേക്ഷ തീര്‍ച്ചയായും സഫലീകരിക്കും. അപേക്ഷിക്കുന്നതിനുമുമ്പ് താഴെപ്പറയുന്ന രണ്ടുകാര്യങ്ങളില്‍ ഒന്ന് ചെയ്തിരിക്കുന്നുവെന്ന് ഉറപ്പുനല്‍കുക.
1. അപേക്ഷ സാധ്യമായാല്‍ ഈ പ്രാര്‍ത്ഥന പ്രസിദ്ധീകരിക്കും.
2. ഈ പ്രാര്‍ത്ഥനയുടെ പകര്‍പ്പുകള്‍ എത്രഅധികം ആളുകളില്‍ എത്തിക്കാമോ അത്രയധികം ആളുകളില്‍ എത്തിക്കും. ഇത് പരിശുദ്ധാത്മാവിന്റെ അത്ഭുതങ്ങള്‍ പ്രചരിപ്പിക്കാന്‍വേണ്ടിയാണ്.
ഒരു വിശ്വാസി
|
|
|
|
|
|
|
വി. യൂദാ ശ്ശീഹായുടെ നൊവേന |
|
|
മിശിഹായുടെ സ്നേഹിതനും വിശ്വസ്തദാസനുമായ വി. യൂദാശ്ശീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ശീഹായെ അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു....ആമേന്‍.
(ദിവസവും ഒമ്പതു പ്രാവശ്യം ഈ പ്രാര്‍ത്ഥന ഒമ്പതു ദിവസം ചൊല്ലുക. എട്ടാംദിവസം നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് നിവൃത്തിയുണ്ടാകും. അത് ഒരുകാലവും സഫലമാകാതിരിക്കില്ല).
inserted by. firm believer
|
|
|
|
|
|
|
വി.സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന |
|
|
ഞാന്‍ ലോകാവസാനം വരെ നിങ്ങളോടുകൂടിയുണ്ടായിരിക്കുമെന്നും നരകവാതിലുകള്‍ സഭയ്ക്കെതിരായി പ്രബലപ്പെടുകയില്ലെന്നും അരുളിച്ചെയ്തുകൊണ്ട് പരിശുദ്ധാത്മാവുവഴി സഭയെ നയിച്ചുകൊണ്ടിരിക്കുന്ന കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന ദയാപൂര്‍വം കേള്‍ക്കേണമേ. അങ്ങേ ദാസനായ വി. സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥംവഴി ഞങ്ങള്‍ക്ക് വിശ്വാസദാര്ഡ്യവും പുണ്യത്തില്‍ അഭിവൃദ്ധിയും പ്രദാനം ചെയ്യണമേ. ഞങ്ങളേയും ഞങ്ങളുടെ നാടിനേയും എല്ലാവിധത്തിലുമുള്ള പകര്‍ച്ചവ്യാധികളില്‍ നിന്നും പൈശാചികാക്രമണങ്ങളില് നിന്നും രക്ഷിക്കേണമേ. അങ്ങയുടെ കൃപയില്‍ ശരണപ്പെട്ടുകൊണ്ട് ഞങ്ങളിപ്പോള്‍ യാചിക്കുന്ന...പ്രത്യേകാനുഗ്രഹം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ...
ഒരു വിശ്വാസി
|
|
|
|
|
|
|
പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന |
|
|
പരിശുദ്ധ പിതാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്കു വഴി കാണിച്ചുതരികയും എന്നോടു മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും മറക്കുവാനും കഴിവുതരുന്ന ദൈവിക ദാനം തരികയും എന്റെ ജീവിതത്തില്‍ എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു. എത്രവലിയ ഭൗതികാഗ്രഹങ്ങള്‍ എന്നിലുണ്ടായാലും ഒരുനിമിഷംപോലും അങ്ങയില്‍ നിന്ന് അകലുവാനോ വേര്പെടുവാനോ ഞാന്‍ ആഗ്രഹിക്കുന്നില്ലായെന്ന് ഞാന്‍ തീര്‍ത്തുപറയുന്നു. നിത്യമഹത്വത്തില്‍ അങ്ങയോടുകൂടെ ആയിരിക്കുവാന്‍ ഞാന്‍ ആഹ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാന്‍ അങ്ങയോടു ചോദിക്കുന്നു.
ഈ പ്രാര്‍ത്ഥന വിശ്വാസത്തോടെ മൂന്നുദിവസം അടുപ്പിച്ച് പ്രാര്‍ത്ഥിക്കുക. മൂന്നുദിവസത്തിനുശേഷം നിങ്ങളുടെ അപേക്ഷ തീര്‍ച്ചയായും സഫലീകരിക്കും. അപേക്ഷിക്കുന്നതിനുമുമ്പ് താഴെപ്പറയുന്ന രണ്ടുകാര്യങ്ങളില്‍ ഒന്ന് ചെയ്തിരിക്കുന്നുവെന്ന് ഉറപ്പുനല്‍കുക.
1. അപേക്ഷ സാധ്യമായാല്‍ ഈ പ്രാര്‍ത്ഥന പ്രസിദ്ധീകരിക്കും.
2. ഈ പ്രാര്‍ത്ഥനയുടെ പകര്‍പ്പുകള്‍ എത്രഅധികം ആളുകളില്‍ എത്തിക്കാമോ അത്രയധികം ആളുകളില്‍ എത്തിക്കും. ഇത് പരിശുദ്ധാത്മാവിന്റെ അത്ഭുതങ്ങള്‍ പ്രചരിപ്പിക്കാന്‍വേണ്ടിയാണ്.
ഒരു വിശ്വാസി, ഷിക്കാഗോ
|
|
|
|
|
|
|
|
|
|