Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം നാഷ്‌വിൽ ബെൽ ഗാർഡനിൽ ലോകഭൗമദിനം ആഘോഷിച്ചു

Picture

നാഷ്‌വിൽ: കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) - ന്റെ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ2സ്കൈ (Sea2sky) പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് നാഷ്‌വിൽ ബെൽവ്യൂവിലുള്ള കമ്മ്യൂണിറ്റി ഗാർഡനായ ബെൽ ഗാർഡനിൽ ലോകഭൗമദിനം (Earth Day) ആഘോഷിച്ചു.

കുട്ടികളും മുതിർന്നവരുമായ് ഇരുപതിലധികം വരുന്ന വളണ്ടിയർമാർ ചെടികളും വൃക്ഷങ്ങളും നട്ടും, നിലം പരുവപ്പെടുത്തിയും, കമ്പോസ്റ്റ് പാകപ്പെടുത്തിയും, കളകൾ പറിച്ചും ആയിരുന്നു ഇത് സാധ്യമാക്കിയത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറക്ക് പകർന്നുകൊടുക്കുന്നതിൽ ലോകഭൗമദിനം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ലോകഭൗമദിനത്തിന്റെ പ്രസക്തി, പരിസ്ഥിതി സംരക്ഷണം, മരം ഒരു വരം തുടങ്ങിയവയൊക്കെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാനുള്ള ഒരു അവസരം എന്ന നിലയിൽ ഇത് വളരെയേറെ പ്രയോജനപ്രദമായിരുന്നു. ദേശീയ തലത്തിൽ വിശേഷപ്പെട്ട ബഹുമതിയായ Presidential Volunteer Service Award ലഭിക്കുന്നതിനുള്ള സേവനസമയം ഇതിൽ പങ്കെടുത്ത എല്ലാപേർക്കും കാൻ നൽകും. ഇതല്ലാം തന്നെ തുടർ വർഷങ്ങളിൽ കൂടുതൽ ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ആവേശം നൽകുകയും ചെയ്തു.

24 USA സീ2സ്കൈ (Sea2sky) പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നോർത്ത് അമേരിക്കയിൽ വിവിധ പ്രകൃതി സംരക്ഷണ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അതിന്റെ ഭാഗമായി ഈ വർഷം ലോകഭൗമദിനത്തോടനുബന്ധിച്ചു അഞ്ഞൂറോളം വൃക്ഷതൈകൾ അമേരിക്കയിലെ വിവിധ സിറ്റികളിലായി വച്ചുപിടിക്കുകയായിരുന്നു. അതിനോടനുബന്ധിച്ച് കാൻ നാഷ്‌വില്ലിലെ ദൗത്യം ഏറ്റെടുക്കുകയാണ്‌ ചെയ്തത്. ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ വളണ്ടിയർമാർക്കും 24 ന്യൂസ് സർറ്റിഫികറ്റുകൾ വിതരണം ചെയ്യും.

ഏപ്രിൽ 22-ന്‌ ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കയിലാണ്‌ ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.

കാൻ യൂത്ത് കമ്മിറ്റി ചെയർ ഷാഹിന കോഴിശേരി ലോകഭൗമദിന ആഘോഷങ്ങൾക്ക് നേതൃത്വം നല്കി. കാൻ പ്രസിഡണ്ട് ഷിബു പിള്ള, വൈസ് പ്രസിഡണ്ട് ശങ്കർ മന, മുൻ പ്രസിഡണ്ട് അശോകൻ വട്ടക്കാട്ടിൽ, , ഔട്ട് റീച്ച് കമ്മിറ്റി ചെയർ മനോജ് രാജൻ, വുമെൻ കമ്മിറ്റി ചെയർ സുമ ശിവപ്രസാദ് എന്നിവർ വളണ്ടിയർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. യൂത്ത് ഫോറത്തിന്റെ വളണ്ടിയർമാരായ ടിന മനോജ്, ശിവദ ലിനു, ശിവാനി ശിവപ്രസാദ്, സാന്ദ്ര ശിവപ്രസാദ്, നിരഞ്ജൻ ഷിബു, ആനന്ദ് രാജു, ദ്രവീണ ഭട്ട്, ഇഷാൽ അഹമ്മദ് മച്ചിങ്ങൽ എന്നിവരും കാനിന്റെ വളണ്ടിയർമാരായ രാജു കാണിപ്പയ്യൂർ, ലിനു രാജ്, വിഷ്ണുപ്രിയ ഷിബു എന്നിവരും വളണ്ടിയറിങ്ങിൽ സജീവമായി പങ്കെടുത്തു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code