2016 ആഗസ്റ്റ് 30ന് സപ്തതിയി ആഘോഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വലിയ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി 70 ാം ജന്മദിനം ആഘോഷിക്കുന്നു. അപ്പോസ്തോലിക സന്ദര്‍ശനത്തിനായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സന്ദര്‍ശിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ജന്മദിനാശംസകള് കൈമാറി. അമേരിക്കയിലെ ആത്മീയ മക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പത്നി മിഷേലും ആശംസകള്‍ അറിയിച്ച് സന്ദേശം അയയ്ക്കുകയും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സമത്വം, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള കരുതല്‍ എന്നിവയില്‍ സഭയുടെ നിലപാട് പ്രചോദനാത്മകമാണെന്നും ലോകം മെച്ചപ്പെടുത്തുന്നതിനായുള്ള പരിശുദ്ധ ബാവായുടെ താല്പര്യം പ്രത്യാശജനകമാണെന്നും അനുമോദന സന്ദേശത്തില്‍ ബറാക്ക് ഒബാമ കുറിച്ചു. 2016 സപ്തതി വര്‍ഷത്തില്‍ തന്നെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളില്‍ ഒന്നായ പരുമല ക്യാന്‍സര്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയും, നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സാ സഹായ പദ്ധതി (സ്നേഹ സ്പര്‍ശം) ആരംഭിക്കുകയും ചെയ്യുമെന്ന് കോട്ടയം ദേവലോകം അരമനയുടെ അറിയിപ്പില്‍ പറയുന്നു.
Comments