Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാവ്യയുമൊത്തുള്ള വിവാഹം മീനൂട്ടി സമ്മതിച്ചാലോ..? മറുപടിയുമായി ദിലീപ്

Picture

ദിലീപ് കാവ്യയെ വിവാഹം കഴിക്കുമോ…? ആരാധകര്‍ നാളുകളായി ആകാംക്ഷയോടെ അന്വേഷിക്കുന്ന ഒരു കാര്യമാണിത്. പലപ്പോഴും ഈ ചോദ്യം ഇരുവരും നേരിട്ടിട്ടുണ്ടെങ്കിലും ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ ദിലീപ് ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ്.

ജനങ്ങളുടെ മുന്നിലാണ് ഞാനും കാവ്യയും വളര്‍ന്നത്. അവരോട് ഒന്നും ഒളിച്ചുവെക്കാനാവില്ല. എന്തുണ്ടായാലും ജനങ്ങളെ അറിയിച്ചുകൊണ്ടായിരിക്കുമെന്ന് ദിലീപ് പറഞ്ഞു. വീടുകളില്‍ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്.’ മകളും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് ‘അത് അപ്പോഴല്ലേ’ എന്ന് തമാശമട്ടില്‍ ദിലീപ് മറുപടി നല്‍കി.

കാവ്യയുമായി ചേര്‍ത്തുള്ള ഗോസിപ്പുകളൊന്നുമല്ല തന്റെ കുടുംബജീവിതം തകര്‍ത്തത് അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാവും. അതിനെക്കുറിച്ചിന് പറയണ്ട. ഈ കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ-ദിലീപ് പറയുന്നു.

ഇപ്പോള്‍ മനസില്‍ മറ്റൊന്നുമില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അച്ഛന്റെ സ്മരണാര്‍ഥം ആരംഭിച്ച ജിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ അറുപതിലേറെ വീടുകള്‍ നിര്‍മ്മിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി കേരള ആക്ഷന്‍ ഫോഴ്സ് എന്ന സംഘടനയുമായി ചേര്‍ന്ന് സുരക്ഷിതഭവനം പദ്ധതിയിലൂടെ വീടുവച്ച് നല്‍കുന്നു. ഇടത് കൈ കൊടുക്കുന്നത് വലത് കൈ അറിയരുതെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ആരോടും പറയാറില്ലായിരുന്നു. പക്ഷേ ഇങ്ങനെ പറഞ്ഞാലേ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവൂ എന്നും താരം വ്യക്തമാക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code