Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുതൽ വാർത്തകൾ


അന്നമ്മ വർഗീസ് (81) ഡാളസിൽ നിര്യാതയായി - 30 april 2024
Picture

ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിൻറെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാലസിൽ (ഏപ്രിൽ 29) രാവിലെ 3:00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി. പി. എം) ചർച്ചിൽ നീണ്ട വര്ഷം (ഉദ്ദേശം 1984 മുതൽ) അംഗമായിരുന്നു.

മക്കൾ: മിനി വര്ഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥനും ലോൺ ഒറിജിനേറ്ററും കൂടിയാണ്), സിനി സാമുവേൽ, സീന വർഗീസ്.മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (ഏവരും ഡാളസിൽ). സഹോദരങ്ങൾ: സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, പരേതനായ സി. മത്തായി, സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (ഏവരും ഡാലസിൽ).

ഈ വരുന്ന വെള്ളിയാഴ്ച......


ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി (GHNSS)വിഷു ആഘോഷിച്ചു - 30 april 2024
Picture

ഹ്യൂസ്റ്റൺ : 2024 ലെ വിഷു ദിനം ആഘോഷമാക്കി മാറ്റി ഗ്രേറ്റർ ഹ്യൂസ്റ്റൺനായർ സർവീസ് സൊസൈറ്റി. 2024 ഏപ്രിൽ 20ന്സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ആഘോഷം പ്രതേക ശ്രദ്ധ പിടിച്ചുപറ്റി.

പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമ്മയേക്കിയവിഷുക്കണി ഒരുക്കി സംഘടകരും വേറിട്ട്‌ നിന്നു. നിറഞ്ഞ സദസിനു മുമ്പിൽ ഏഴ്തിരിയിട്ട വിളക്കിൽ ദീപം തെളിയിച്ചു പ്രസിഡന്റ് ശ്രീ ഇന്ത്രജിത് നായർ ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു.

സെക്രട്ടറി ശ്രീമതി നിഷ നായർ,ട്രഷറെർ ശ്രീമതിവിനീത സുനിൽ മറ്റു ബോർഡ്‌ മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള, സുനിത ഹരി,......


ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു - 30 april 2024
Picture

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി.ലദീഞ്ഞ്, ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു.

വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുവാൻ പോലും തയ്യാറായ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെവിശ്വാസ തീഷ്ണത ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ടതാണ് എന്ന്......


ഷാർലറ്റ് വെടിവയ്പ്പിൽ 3 പോലീസ്ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു 5 പേർക്ക് പരിക്കേറ്റതായി പോലീസ് - 30 april 2024
Picture

ഷാർലറ്റ് (നോർത്ത് കരോലിന_-യുഎസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് തിങ്കളാഴ്ച കിഴക്ക് ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകുന്നതിനിടെയുണ്ടായ വെടിവെപ്പിൽയു.എസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായും ഷാർലറ്റ്-മെക്ക്‌ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ നാല് പേർ ഉൾപ്പെടെ അഞ്ച് നിയമപാലകർക്ക്പരിക്കേറ്റതായും ഷാർലറ്റ്-മെക്ക്‌ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി സ്ഥിരീകരിച്ചു.

നോർത്ത് കരോലിനയിൽ നടന്ന വെടിവയ്പിൽ നിരവധി നിയമപാലകർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡൻഗവർണർ......


ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും - 30 april 2024
Picture

തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായിജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്ട്ശ്രീ കെ സുധാകരൻപ്രസ്ഥാവിച്ചു.

ചടങ്ങിൽ കെപിസിസി പ്രസിഡന്റിനോടൊപ്പം പ്രതിപക്ഷനേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർകൂടാതെ കോൺഗ്രസിന്റെ പ്രമുഖരായ നേതാക്കന്മാർ ചടങ്ങിൽ......


ലാൻസി ഫെറിയ ഡിട്രോയിറ്റിൽ അന്തരിച്ചു - 29 april 2024
Picture

ഡിട്രോയിറ്റ്: കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീന ഫെറിയയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ (63) ഡിട്രോയിറ്റിൽ അന്തരിച്ചു.

സൗദി അറേബ്യ, യൂഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം കഴിഞ്ഞ വർഷമാണ് പരേതൻ അമേരിക്കയിലേക്ക് കുടിയേറിയത്. നല്ലൊരു ഗായകനും ഗിത്താറിസ്റ്റും ആയിരുന്ന ലാൻസി "പ്രത്യാശ" എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായിരുന്നു.ഭാര്യ- കാപ്പിൽ പള്ളിയുടെ തെക്കേതിൽ കുടുംബാംഗമായ മേഴ്‌സി തോമസ്, മകൾ- ലോയ്സ, സഹോദരങ്ങൾ - മോറിൻ, ഡോറിൻ, ലോയ്, മോളി, ജോയ്.

ഡിട്രോയിറ്റ് മാർത്തോമാ പള്ളിയിൽ വെച്ച് ഏപ്രിൽ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി......


ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു - 29 april 2024
Picture

ചിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.സെൻറ് ജോസഫ്സ് സന്യാസ സമൂഹാംഗവും റിട്ടയേഡ് അദ്ധ്യാപികയുമായ സി.ജോബി SJC ആണ് സെമിനാർ നയിച്ചത്.

പരി. അമ്മയുടെ സ്ത്രോത്രഗീതത്തെ ആസ്പദമാക്കിയാണ് സി.ജോബി ലീജിയൻ ഓഫ് മേരി അംഗങ്ങൾക്ക് ക്ലാസ് എടുത്തത്. ഇടവകയിലെ എല്ലാ ലീജിയൻ ഓഫ് മേരി അംഗങ്ങളും സെമിനാറിൽ......


സാഹിത്യവേദി മെയ് 3-ന്, ഇടശ്ശേരിയുടെ പൂതപ്പാട്ട് ചർച്ച ചെയ്യുന്നു - 29 april 2024
Picture

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 3വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.(Zoom Meeting Link https://us02web.zoom.us/j/81475259178Passcode: 2990Meeting ID: 814 7525 9178)

മലയാളത്തിൽ ഏറ്റവുമധികം ജനപ്രീതിനേടിയ കഥാകാവ്യമായിരിക്കാംഇടശ്ശേരിയുടെ പൂതപ്പാട്ട്. 1963-ൽ എഴുതി എഴുപതുകൊല്ലംകൊണ്ട് വ്യാപകമായ പ്രചാരംനേടിയ ഈ കവിത സംഗീതാവിഷ്കാരങ്ങളായും നൃത്താവിഷ്കാരങ്ങളായും നാടകമായും പരിചയിച്ചിട്ടില്ലാത്ത മലയാളികൾ കുറയും. ഈ കൃതിയുടെ പ്രമേയപരവും ആഖ്യാനപരവുമായ സവിശേഷതകളെക്കുറിച്ചും ഇടശ്ശേരിയുടെ മറ്റു കവിതകളുമായി ഇതിനുള്ള ബന്ധത്തെക്കുറിച്ചും ആലോചിക്കാൻ ഒരു......


ഹ്യുസ്റ്റൺ സെന്റ്.തോമസ് മാർത്തോമ്മാ ഇടവകയുടെ സംഗീത സായാഹ്നം അവിസ്മരണീയമായി - 29 april 2024
Picture

ഹ്യുസ്റ്റൺ : സെന്റ്.തോമസ് മാർത്തോമ്മാ ഇടവക ഹ്യുസ്റ്റൺധനശേഖരണാർത്ഥം നടത്തിയ ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി. ഹ്യുസ്റ്റൺ ഇമ്മാനുവേൽ സെന്ററിൽ വെച്ച് നടത്തപ്പെട്ട സംഗീത സായാഹ്നം ഇന്ത്യൻ കോൺസൽ ജനറൽശ്രീ. ഡി. സി മഞ്ജുനാഥ് ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ ഫോർട്ട്‌ ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, മുൻ മാർത്തോമ്മ സഭാ സെക്രട്ടറിയും, വികാരി ജനറാളും ആയ റവ.ഡോ. ചെറിയാൻ തോമസ്, ഇടവക വികാരി റവ.സോനു വർഗീസ്, ആതുര സേവന രംഗത്തെ വ്യവസായി പി. ടി ഐസക്ആൻഡ് ലീലാമ്മ ഐസക് (ഡാളസ്), പ്രോഗ്രാം കൺവീനർ......


ക്‌നാനായ നടവിളി മത്സരം: ഒർലാണ്ടോ ഇടവക ജേതാക്കൾ - 26 april 2024
Picture

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.

കാലിഫോർണിയയിലെസാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ഫിലാഡൽഫിയ സെന്റ് ജോൺ ന്യൂമാൻക്‌നാനായ കത്തോലിക്കാ മിഷൻ മൂന്നാം സ്ഥാനവും നേടി. ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം......