ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകാലം കേരള കാത്തോലിക്കാ സഭയില്‍ നിറ സാന്നിദ്ധ്യമായി നിന്ന്, ക്നാനായ സമുദായത്തിന്റെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ച്, കേരള രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനായി അറിയപ്പെട്ടിരുന്ന ശ്രീ.ഇ.ജെ ലൂക്കോസ് സാര്‍ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിരിക്കുന്നു........
വിശുദ്ധ വേദപുസ്തകത്തില്‍, പഴയ നിയമത്തിലും പുതിയ നിയമത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വനിതകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുള്ള ഒരു കാലഘട്ടമാണിത്. കാരണം, സഭയിലും സമൂഹത്തിലും സ്ത്രീകള്‍ക്കുള്ള സ്ഥാനവും അവര്‍ നല്കികൊണ്ടിരിക്കുന്ന സംഭാവനകളും കൂടുതല്‍ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. വിശുദ്ധ വേദപുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വനിതകളെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍, പ്രത്യേകിച്ചും മുന്‍നിരയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍ക്കു ഉണ്ടാകുന്നത് നന്നായിരിക്കും.....
അന്തര്‍ദേശീയ തൊഴിലാളി ദിനത്തിന്റെ എല്ലാവിധ മംഗളാശംസകളും നമ്മുടെ നാഥനും രക്ഷകനുമായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ നേരുന്നു. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേര്ന്നുകൊണ്ടിരിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥംവഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു......
പ്രഭാത രശ്മികളുടെ തുഷാരം ഉരുകുന്നപോലെ അവിസ്മരണീയമായ ഒരു അപരാഹ്നം. സഹൃദയ മനസ്സുകളുടെ സ്ഛന്ദ സമ്മേളനം ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കാതെ പൂമ്പൊടി തേടി പറക്കുന്ന പൂമ്പാറ്റകളെ പോലെ മനസ്സിനെ അലയാന്‍ വിട്ടുകൊണ്ട് നമുക്കൊക്കെ ഒന്നു കൂടാം എന്ന് ആദരണീയനായ പ്രഫസര്‍ ചെറുവേലി സാര്‍, ഡോ. നന്ദകുമാറും, ശ്രീ മതി അമ്മു നന്ദകുമാറും സുധീര്‍ പണിക്കവീട്ടിലും ചെറുവേലി സാറിന്റെ വസതിയില്‍ പ്രസ്തുത ദിവസം ഒരുമിച്ചുകൂടി.....
പൗലോസ് ശ്ലീഹാ ഗെലാത്തിയക്കാര്ക്ക് എഴുതിയ ലേഖനം (അദ്ധ്യായം 3, വാക്യങ്ങള്‍ 26-29) `യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിങ്ങള്‍ എല്ലാവരും ദൈവപുത്രന്മാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടുവാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.......
അണികളുടെ ചുടുചോര നേതാക്കള്‍ക്ക് നല്ല വളമാണ്. ആ രുചിയറിഞ്ഞ നേതാക്കളാണ് യുവജനങ്ങളെ വീണ്ടും സമരത്തിന് തെരുവിലേക്കയക്കുന്നത്. പൂരം കാണാന്‍ പൂരപ്പുറത്ത് കയറി നില്ക്കുന്നതുപോലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിന്റെ പേരില്‍ കാണുന്ന തെരുവ് യുദ്ധം ഇന്ന് ജനങ്ങള്‍ ടെലിവിഷനിലൂടെ കണ്ട് ആസ്വദിക്കുകയാണ്..........
മനുഷ്യന് ഭൂമിയില്‍ ജീവിതം ആരംഭിച്ച കാലം മുതല്‍ കവിതകളും ഉണ്ടായിരുന്നിരിക്കണം. വ്യാകരണ നിയമങ്ങളും ആവിഷ്കാര രീതികളുടെ കെട്ടുപാടുകളൊന്നുമില്ലാതെ അന്നുള്ളവര് പ്രകൃതിയെ നോക്കി, അദൃശ്യനായ പരാശക്തിയെ നോക്കി പാടി രസിച്ച്് കാണും. ആരാണ് ആദ്യം കവിത എഴുതിയത്?....
ആദമിന്റെ വാരിയെല്ലില്‍ നിന്ന് ആദ്യമായി ഒരു സ്ത്രീരൂപം തീര്‍ക്കുമ്പോള്‍ ഇന്ന് കാണുന്ന സ്ത്രീയുടെ അവതാരങ്ങളെക്കുറിച്ച് ദൈവം ചിന്തിച്ചിരുന്നോ എന്നതുപോലും സംശയമാണ്. ഓരോ സ്ത്രീയും വ്യത്യസ്തയാണ്. നവരസങ്ങള്ക്കപ്പുറമുള്ള ഭാവങ്ങള്‍പോലും മിന്നിമറയുന്ന ജന്മങ്ങള്......
A Three Judge Bench of the Supreme Court comprising, Hon’ble Chief Justice Mr. H.S.Kapadia, Hon’ble Mr. Justice S.N.Radhakrishnan and Hon’ble Mr. Justice Swatenta Kumar delivered the RTE judgement on 12.4.2012 confirming the Constitutionality of the RTE. .....
\'നാണംകെട്ടും മന്ത്രിപ്പണി നേടിക്കൊണ്ടാല്‍, നാണക്കേടാപ്പണി തീര്‍ത്തുകൊള്ളും\' എന്ന് ദോഷൈകദൃക്കുകള്‍ക്ക് പറയാം. മൂന്ന് ഭാര്യമാരെ പോറ്റുന്ന അരോഗദൃഢഗാത്രന്‍ നാലാമതൊരാളെ നിയമാനുസാരം വേള്‍ക്കുമ്പോള്‍ വധുവിനും സപത്നിമാര്ക്കും വിരോധമില്ലെങ്കില്‍ നാട്ടിലെ വായാടികള്‍ എന്തിന് കമന്റടിക്കണം എന്ന് നിഷ്പക്ഷമതികള്‍ക്ക് ചോദിക്കാം.....