ഒരു ലിഖിതം ഒരു ഭാഷയില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ആശയവും, ഭാവവും തെറ്റാതെ അര്‍ത്ഥം കൊണ്ടുവരണമെന്നും ഓരോ ദിക്കിനും ചേരുന്ന പദം ചേര്‍ക്കണമെന്നും വചനം പൂര്‍ണമാക്കുന്നതിന് നിഷ്പ്രയോജനമായ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കരുതെന്നും ഓര്‍ക്കേണ്ടതാണ്.
1968- 70 കാലയളവില്‍ കണ്ണൂരില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഈ ഭൂമുഖത്തെ ഏറ്റവും നല്ല മനുഷ്യര്‍ ആ പ്രദേശത്താണ് എന്നായിരുന്നു എന്റെ ധാരണ. തൊണ്ണൂറുകളിലാണ് അതിന് പാഠഭേദം വേണം എന്ന് കേട്ടുതുടങ്ങിയത്. കക്ഷി മാറുന്നവനെ ദേഹോപദ്രവം ഏല്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് കക്ഷി മാറാത്തവന്റെ കര്‍ത്തവ്യമായി നിര്‍വചിക്കപ്പെട്ടു.....
ആഴ്ചവട്ടത്തിന്റെ ആദ്യനാള്‍ ഒരു നൂറ്റാണ്ടിനുതന്നെ ആരംഭം കുറിക്കുന്ന അപൂര്വ്വാനുഭവമായിട്ടാണ് 2012 പിറന്നത്. 2012-ന് ജന്മം നല്‍കാനുള്ള ഭാഗ്യം ഇക്കുറി ഒരു ഞായറാഴ്ചയ്ക്കു ലഭിച്ചിരിക്കുന്നു. വീണ്ടും ഒരു ഞായറാഴ്ച പുതുവര്‍ഷപ്പുലരി ആകുന്നത് എന്നായിരിക്കും? അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ മാത്രമായിരിക്കും അത് സംഭവിക്കുക.
പെരുമ്പാവൂരിന് തൊട്ട് കുറുപ്പംപടി എന്നൊരു സ്ഥലം. രായമംഗലം പഞ്ചായത്തിലെ പ്രധാനപ്പെട്ട ഇടം. അവിടെയാണ് ജനിച്ചതെങ്കിലും അവിടെ സെമിത്തേരിയിലുള്ള കുടുംബ കല്ലറയുടെ ആറടി മണ്ണിന്റെ കൈവശാവകാശം മാത്രമാണ് ഇപ്പോള്‍ എനിക്കുള്ളത്. അമ്മൂമ്മയുടെ വീട് ഉണ്ടെങ്കിലും ബന്ധുക്കളില്‍ മിക്കവരും ഗ്രാമവും കുറെപേര് ഈ ലോകവും വിട്ടു.....
The Chandy Government.
In the coalition era the significance of the role of the PM or CM often reaches the vanishing point.Even an erudite national figure like the venerable EMS had to face a revolt and later even a powerful national leader like Karunakaran was ‘leader’ only to his own group
നാല് വയസ്സുള്ളപ്പോള്‍ ഹാജര്‍പുസ്തകത്തില്‍ പേരില്ലാത്ത ഏകലവ്യനായി ഇംഗ്ളീഷ് പഠിച്ചാണ് എന്റെ സ്കൂള്‍ ജീവിതം തുടങ്ങിയത്. പള്ളിക്കൂടത്തിന്റെ പറമ്പിലായിരുന്നു ഹെഡ്മാസ്റ്ററുടെ \'ബംഗ്ളാവ്\' എന്ന് പേരുള്ള ആ ചെറിയ വീട്. അച്ഛന് സ്കൂളില്‍ ഇരുന്ന് വിളിച്ചാല്‍ വീട്ടില്‍ കേള്‍ക്കാം.