ഒരു കുട്ടിയുടെ സ്വാഭാവിക ജനനം സംഭവിക്കുന്നത് ഒന്‍പത് മാസവും ഒന്‍പത് ദിവസവും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച ശേഷമാണ്. എന്നാല്‍ മരണം സംഭവിക്കുന്നതിനു മാത്രം നിശ്ചിതമായ ഒരു കാലാവധിയില്ല. കുഞ്ഞുനാളില്‍ പറഞ്ഞുകേട്ട മുത്തശ്ശിക്കഥയില്‍ സ്വര്‍ഗ്ഗത്തിലുള്ള സ്വര്ണ്ണമരത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നു.
മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യം കൃത്യമായി പ്രവചിക്കാന്‍ ഇന്നോളം ആരാലും സാധ്യമിട്ടില്ല. `മനുഷ്യന്റെ ആയുസ് എഴുപത് വര്‍ഷം, ഏറിയാല്‍ എണ്‍പത്. അതിന്റെ പ്രതാപമോ, പ്രയാസവും ദുഖവുമത്രേ' എന്ന് ദാവീദ് രാജാവ് സങ്കീര്‍ത്തനത്തില്‍ പറയുന്നു.
ഒരു മഴ ചാറിയാല്‍ ഇത്രയൊക്കെ സംഭവിക്കുമെന്ന് ഇന്നലെയാണ് മനസ്സിലായത്. ലണ്ടന്‍ നഗരവും പരിസര പ്രദേശങ്ങളും ഒരു പ്രേത നഗരം പോലെ....ആളൊഴിഞ്ഞ സബ്വേ, ട്രാഫിക് ബ്ലോക്കാകുന്ന നിരത്തുകളില്‍ വല്ലപ്പോഴുമെത്തുന്ന ഒരു ഡബിള്‍ ഡക്കര്‍. ടാക്സികളൊന്നും കാണാനേയില്ല. തിരക്കേറിയ മാര്‍ക്ക് ആന്‍ഡ് സ്പെന്‍സറിന്റെ മാളില്‍ പോലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. മഴ പെയ്തതാണ് പ്രശ്നം.....
പുതിയ വേഗം, പുതിയ ഉയരം എന്നതാണ് ഓരോ ഒളിമ്പിക്സിന്റേയും മുദ്രാവാക്യം. അതേ ലക്ഷ്യത്തിലേക്ക് ഇതാ ഒളിമ്പിക്സിനു വേദിയാകുന്ന ലണ്ടനും കുതിക്കുന്നു. പുതിയ ലണ്ടന്‍. കണ്ടാലും കണ്ടാലും മതിവരാത്ത വിധത്തില്‍ പുതിയ വര്‍ണങ്ങളില്‍ പുതിയ ഭാവങ്ങളില്‍ പുതിയ രൂപത്തില്‍......
രാഷ്ട്രീയ എതിരാളികളുടെ ചോരകൊണ്ട് ഹോളികളിക്കുന്ന നാട്ടില്‍ ഒരു കഥ വായിക്കുന്നതുപോലെ കൊലപാതകങ്ങള്‍ അയവിറക്കുന്ന ജനത. രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലും അണികളിലും മാരകമായ ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നുകയറുന്ന ക്രിമിനലുകളുടെ സ്വാധീനം. എതിരാളികളെ വകവരുത്തുന്നതിലും ക്രിമിനലുകളെ രക്ഷിക്കലും സ്ഥിരം പരിപാടിയായിരിക്കുന്ന ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം.
1957. കേരളത്തില്‍ ആകെ ഒരേയൊരു എന്‍ജിനീയറിങ് കോളജ്. രണ്ട് മെഡിക്കല്‍ കോളജുകളും. അക്കൊല്ലം രണ്ട് ബാച്ചുകളെ എടുക്കേണ്ടിയിരുന്നു. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞവരെ നേരിട്ട് തിരുവനന്തപുരത്തും കോഴിക്കോട്ടും ബി.എസ്സി എന്‍ജിനീയറിങ്, എം.ബി.ബി.എസ് കോഴ്സുകളിലേക്ക് പ്രവേശിപ്പിച്ചു.
ഒരിക്കല്‍കൂടി ഗള്‍ഫ് മലയാളികളുടെ സ്നേഹം അനുഭവിച്ചറിഞ്ഞു കഴിഞ്ഞവാരാന്ത്യം. \'പാറപ്പുറത്ത് ഫൗണ്ടേഷന്\' സംഘടിപ്പിച്ച അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യാനും അനുസ്മരണ പ്രഭാഷണം നടത്താനും പാറപ്പുറത്തിന്റെ പേരിലുള്ള ചെറുകഥാപുരസ്കാരം ദുബൈയിലെ ഹിറ്റ് എഫ്.എം റേഡിയോയിലെ വാര്‍ത്താമേധാവി ഷാബുവിന് കൈമാറാനുമായിരുന്നു യാത്ര. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് എത്തി. ശനിയാഴ്ച രാത്രി മടക്കയാത്ര.....
`മലയാളം\' എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയില്‍ എഴുതുമ്പോള്‍ `Malayalam\' എന്നാകും. ഈ വാക്കില്‍ എന്തെങ്കിലും അനുപമമായി ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? ഇല്ലെങ്കില്‍ ആ വാക്കിനെ സൂക്ഷ്മമായി ഒന്നു നിരീക്ഷിച്ചു നോക്കൂ. അനുലോമമായും പ്രതിലോമമായും വായിച്ചാല്‍ ഒരേ വാക്കുതന്നെ കിട്ടുമെന്നതാണ് ഇതിന്റെ സവിശേഷത.
ജസ്റ്റിസ് കെ.റ്റി. തോമസിനെക്കുറിച്ച് കേരളീയര്‍ക്ക് ഏറെ മതിപ്പും ആദരവുമുണ്ട്. നാടിന്റെ അഭിമാനമാണദ്ദേഹം. പക്ഷേ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍, ഉന്നതാധികാര സമിതിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ച രീതിയേയും എടുത്ത നിലപാടുകളെയും ഒരു കേരളീയനും അംഗീകരിക്കാന്‍ പറ്റില്ല....
വേനല്‍ കാലത്ത് അമേരിക്കന്‍ മലയാളികളില്‍ ചിലര്‍ പതിവായി വെള്ളമടിക്കാറുണ്ടെന്ന് കവിയും, ഹാസ്യ കഥാകാരനുമായ ശ്രീ ജോസ് ചെരിപുറം ഒരിക്കല്‍ പറഞ്ഞു. ആണുങ്ങളായാല്‍ ശകലം വെള്ളമടിച്ചില്ലെങ്കില്‍ എന്തിനു കൊള്ളാമെന്നു നാടന്‍ പെണ്ണുങ്ങള് മുമ്പും അഭിപ്രായപ്പെട്ടിട്ടണ്ട്.