കേരള രാഷ്ട്രീയ ഭൂമികയില്‍ രക്തംകൊണ്ട് പുതിയ ഇതിഹാസം രചിക്കുന്ന വര്‍ത്തമാന കാലത്ത് സ്നേഹവും കാരുണ്യവും അനുകമ്പയും പരോപകാരവും തുടങ്ങിയ സാധനങ്ങള്‍ മൊത്തമായും ചില്ലറയായും ലഭിക്കുന്ന ഒരദ്ധ്യാത്മിക കേന്ദ്രത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത പുറത്തുവന്നത്.
ദൈവത്തിനു വേണ്ടി സാക്ഷ്യം പറയുന്നത് ഒരാളുടെ വിശ്വാസത്തിന്റെ പ്രഖ്യാപനമാണു്. അത്തരം അനുഭവങ്ങള്‍ വാണിജ്യവല്ക്കരിക്കുന്നവരും സുവിശേഷമാക്കി മാറ്റുന്നവരും വിരളമല്ല. ദൈവം നമുക്ക് തരുന്ന നന്മകളെപ്പറ്റി പറയുന്നത് ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നതിനോടൊപ്പം വായനക്കാരെ നന്മയുടെ വഴിയിലേക്കും ഈശ്വര വിശ്വാസത്തിലേക്കും നയിക്കുകകൂടിയാണ് ചെയ്യുന്നത്.....
സ്വാതിതിരുനാള്‍ എന്ന യുഗപ്രതിഭ അലോപ്പതി ആശുപത്രി തുടങ്ങുന്നത് വരെ നമുക്ക് ദേശീയമായ ചികിത്സാ സംവിധാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് എടുത്തു പറയേണ്ടതില്ല. ഒന്നരശതകങ്ങള്‍ക്കിപ്പുറമാകട്ടെ വിരുന്നുകാരന് സംബന്ധക്കാരനാവുന്ന അവസ്ഥയാണ് കാണുന്നത്.
ഓര്‍മയില്‍ ആദ്യത്തെ പൊലീസ് മാത്തുള്ള കള്ളപ്പേരുതന്നെ എന്ന ഇന്‍സ്പെക്ടറാണ്. പെരുമ്പാവൂര്‍ ഒഴികെ കുന്നത്തുനാട് താലൂക്കില്‍ പൊലീസ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം 'ഇന്സട്ടര്' സൈക്കിളില്‍ ഊരുചുറ്റും. ഒരുനാള്‍ കിഴക്കോട്ടെങ്കില്‍ പിറ്റേന്ന് വടക്കോട്ട്. കൈയില്‍ ഒരു തെരച്ചിവാല്‍ ചാട്ട. അത് സൈക്കിളിന്റെ ഹാന്‍ഡിലിനോടു ചേര്‍ത്തുപിടിച്ചാണ് യാത്ര. കലുങ്കിലൊന്നും ഇരുന്നൂകൂടാ. ഇരുന്നാള് 'യശ്മാന്' ചാട്ട ചുഴറ്റിയിരിക്കും.
ആയിരത്തി ഒരുനൂറ്റി എണ്പത്തിയേഴാംമാണ്ട് മീനമാസം 4-ാം തീയതി (2012 മാര്‍ച്ച് 17) ഉത്രാടം നാളില്‍ നവതിയിലെത്തിയ ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിക്കുന്നു.
`മധ്യരേഖ' ഈ ലക്കത്തോടെ അഞ്ഞൂറ് എന്ന ഉഷപ്പലക (ഹര്‍ഡ്ല്‍ എന്ന പദത്തിന് എന്റെ വിവര്‍ത്തനം. പി.ടി. ഉഷക്ക് ഓണാശംസകള്‍.) പിന്നിടുകയാണ്. ഒരു ദശാബ്ദക്കാലമായി തുടങ്ങിയിട്ട്. പത്രങ്ങളില്‍നിന്ന് ശമ്പളംപറ്റുന്നവരെ ഒഴിവാക്കിയാല്‍ ഇത്ര ദീര്‍ഘകാലം ഒരു പംക്തി കൊണ്ടുനടന്നിട്ടുള്ളവര് ചുരുക്കമാവണം.
കപ്പല്‍ ന്യൂയോര്‍ക്ക് വിട്ടു. മഴമേഘങ്ങളെ ആകാശത്ത് ആരോ വിരിച്ചിരുന്നു. ഡെക്കില്‍ കടല്‍ നോക്കിനിന്നു. ഒന്നു രണ്ട് മഴനീര്‍ത്തുള്ളികള്‍ മുഖത്ത് പതിച്ചു. എല്ലിസ് ദീപ് മുന്നില്‍. അവിടെ ദീപവും ഏന്തി പ്രൗഡ ഗംഭീരമായി അവള് നിന്നു, `സ്റ്റാച്ച്യൂ ഓഫ് ലിബേര്‍ട്ടി'. വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്ഗ്രിംസ് അവിടെ വന്നിറങ്ങിയതിന്റെ ഓര്‍മ്മകളിലേക്ക് അവളുടെ വിളക്ക് തെളിച്ചു. ചെറുബോട്ടുകള്‍ കൂടണയാന്‍ ശ്രമിക്കുന്നു.....
പ്രവാസികളുടേയും മറുനാടന്‍ മലയാളികളുടേയും വസ്തുവകകള്‍ ബന്ധുക്കള്‍ പ്രതികൂല കൈവശവും, കൈവശാവകാശ നിയമം എന്നിവ ദുര്‍വിനിയോഗം ചെയ്യുന്നത് തടയാനും, ദുര്‍വിനിയോഗം ചെയ്തതില്‍ അവര്‍ക്ക് കഠിന ശിക്ഷ നല്‍കാനുമുള്ള നിയമം നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്.