ഉദ്യോഗസ്ഥരുടെ പെന്ഷന് പ്രായമാണ് ഇപ്പോള്‍ കേരളത്തില്‍ വിവാദമായി പൊന്തിവന്നിരിക്കുന്നത്. കഴിഞ്ഞകൊല്ലം പെന്ഷന് പ്രായം 55-ല്‍ നിന്ന് 56 ആയി ഉയര്‍ത്തി. ഇക്കൊല്ലം അത് 60 ആക്കി ഉയര്ത്തിയാലെന്ത് എന്ന ചോദ്യം ധനകാര്യമന്ത്രി കെ.എം.മാണിയും മറ്റും ഉയര്‍ത്തിയിരിക്കുന്നു......
ഭൂമിയില്‍ ജീവനുണ്ടായ കാലം മുതല്‍ നിലവില്‍ വന്നതാണ് നിയമം. ഒരാള്‍ തന്റെ അവകാശങ്ങള്‍ ആസ്വദിക്കുമ്പോള്‍ അത് മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേണം എന്നതാണ് നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാന പ്രമാണം......
ജനനം നടക്കുന്ന ദിവസത്തെ ആസ്പദമാക്കി പൊതുവായ വാരഫലമാണ് ഇവിടെ ചേര്‍ക്കുന്നത്. ലോകത്തിന്റെ ഏതുഭാഗത്ത് ജനനം നടന്നാലും ആയത് കേരളത്തിന്റെ സമയത്തെ കണക്കാക്കി വേണം ഈ ഫലങ്ങള്‍ തിരിച്ചറിയേണ്ടത്. രാത്രി 12 മണി കഴിഞ്ഞാല്‍ പുതിയ ദിവസം തുടങ്ങി എന്ന കണക്കില്‍ വേണം കണക്കു തുടങ്ങേണ്ടത്.....
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതുണ്ടെന്ന് മാധ്യമങ്ങള്‍ തെളിയിച്ചു. കണ്ടുകഴിഞ്ഞ പൂരത്തിന്‍െറ കുടമാറ്റവും വെടിക്കെട്ടും ചര്‍ച്ചചെയ്യാന്‍ നമ്മെ ഭരമേല്പിച്ച് വിരുന്നുകാര് നിളാനദി കടന്ന് യാത്രയായി. വെടിക്കെട്ടുയര്ത്തിയ പരിസ്ഥിതി മലിനീകരണം ന്യായീകരിക്കാവുന്നതാണോ എന്ന് തൃശൂരില്‍ ആരും ചര്‍ച്ചചെയ്യാറില്ല.....
ഡോണ മയൂര എന്നു കേള്‍ക്കുമ്പോള്‍ ഡോണ മരീനയെക്കൂടി ഓര്‍ക്കുന്നു. കൊളംബസ് പുതുലോകം കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് പതിനാറാം നൂറ്റാണ്ടില്‍ മെക്സിക്കോയിലെത്തിയ ഹെര്‍ണന്‍ കോര്‍ട്ടസ് എന്ന അധിനിവേശകന് അവളുടെ നാവുവിലയ്ക്കെടുത്തു.