കാലിഫോര്‍ണിയയിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ കമ്പനിവക സെമിനാര്കൂടാന് അയാള്‍ ചെന്നുപെട്ടതായിരുന്നു. രണ്ടുമണിക്ക് സെമിനാര്‍ കഴിയുന്നതുകൊണ്ട് മിക്കവാറും എല്ലാവരും രാവിലെതന്നെ ഹോട്ടലില്‍നിന്ന് ചെക്കൗട്ടു ചെയ്തു. ഉച്ചതിരിഞ്ഞ് മൂന്നുമണിയായപ്പോഴേക്കും ബസിലും കാറിലും ഒക്കെയായി അവര്‍ യാത്രയുമായി. രണ്ടുമൂന്നു ദിവസത്തെ തെരക്കൊഴിഞ്ഞ് തടാകതീരത്തുള്ള ആ ചെറിയ ഹോട്ടല്‍ ശാന്തമായി. ഏതോ ഒരു കാട്ടില്‍ തനിയെ...
തുറന്നു വെച്ച് അതിലേക്ക് നോക്കി വിനീത ഇരിക്കുന്നു. പേജുകള്‍ മറിയുന്നില്ല, സംഗ്രഹിക്കുവാന്‍ വിഷമം കാണും. രണ്ടാഴ്ച മുന്‍പ് ഇന്ത്യയില്‍ നിന്ന് ഇമിഗ്രേറ്റ്ചെയ്ത കുട്ടിയാണെന്നും ഇംഗ്ലീഷ് ക്ളാസ്സില്‍ അവള്‍ക്ക് സഹായം ആവശ്യമാണെന്നും ക്ളാസ്റ്റീച്ചര് പറഞ്ഞിരുന്നു.
ഞാന്‍ കൊല്ലും, ഞാന്‍ കൊല്ലും ... കൊല്ലാപ്പി ഒരു കൊച്ചുപില്ലാത്തിയും കയ്യില്പിടിച്ച് നമ്പൂതിരിയുടെ നാലുകെട്ടിന്റെ പുറത്ത്നിന്ന് അലറി.അലറി എന്നെഴുതുന്നത് ശരിയല്ല. കറുത്ത് മെലിഞ്ഞ കൊച്ചാപ്പി ഒരു കാറ്റൂതിയാല് പറക്കുന്ന അര പ്രാണനാണ് .
`ഈ റെയിലിന്റെ അപ്പുറം നാഗന്മാരുടേതാണ്.'
ആസ്സാമിലെ ഗോലാഘാട്ടില്‍ നിന്ന് അന്‍പതു കിലോമീറ്റര്‍ അകലെ സരുപ്പത്ഥറില്‍ റെയില്‍വേ ലൈനിനോടു സമാന്തരമായുള്ള പാടവരമ്പത്തെ നടപ്പാതയിലൂടെ ഞാന്‍ സൂക്ഷിച്ചു ബൈക്കോടിയ്ക്കുമ്പോള്‍ പുറകിലിരുന്നിരുന്ന ഗുരിയ ഹിന്ദിയില്‍ പറഞ്ഞു.
ഇടവപ്പാതി എന്ന ആണ്ടുത്സവം വേഴാമ്പല്‍ പൊയ്കക്ക് മകരത്തിലെമുണ്ടക കൊയ്ത്തുപോലെ ഹരമായിരുന്നു. മലമുകളില്നന്നു ആരവവും മുഴക്കി ഇരമ്പിവരുന്ന മഴയുടെ താളവ്യന്യാസങ്ങള് കൊച്ചുകുട്ടികള്ക്കുംമുതിര്ന്നവര്ക്കും ഒരുപോലെ ആസ്വാദ്യമായിരുന്നു. ഉണങ്ങിവരണ്ട തോടുകളും,കാട്ടാറുകളും, കുഴികളും, കിണറുകളും നിറയുന്നതും കരകവിഞ്ഞൊഴുകുന്നതും കണ്ടുനില്ക്കുവാന് കൗതുകമായിരുന്നു.
കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ ബേബി എന്ന പേര് ക്രിസ്ത്യാനികളുടെ ഇടയില്‍ സര്‍വ്വസാധാരണമായിരുന്നു. കൂടുതലും ആണ്കുട്ടികള്ക്കാണല്ലോ ഈ പേര് ഇടുന്നത്. വിദേശീയരുടെ വരവ് ഇതിന് കാരണമാകാന്‍ സാധ്യതയുണ്ടെങ്കിലും വിദേശത്തെങ്ങും ഈ പേര് ഇടാറില്ല. അവിടെല്ലാം ശിശുക്കളാണ് ബേബിമാര്‍.