ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലുള്ള ഡിറ്റൈന്ഷന് സെന്ററില്‍ ദിവസങ്ങള്‍ എണ്ണി കഴിഞ്ഞുകൂടുന്ന മലയാളിയായ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെ സന്ദര്‍ശിക്കാനും ആശ്വസിപ്പിക്കാനുമായി ഈയിടെ മൂന്നു ദൈവദൂതന്മാര് പോയിരുന്ന വിവരം പുറംലോകം ഇതേവരെ അറിഞ്ഞിട്ടില്ല.
യൂറോപ്പ് ജനിക്കുമ്പോള്‍ ആഫ്രിക്കന്‍ ചരിത്രം വയസ്സനായികഴിഞ്ഞിരുന്നു. ആഫ്രിക്കയെ ഇരുണ്ടഭൂണ്ഡം എന്നു് ആക്ഷേപിച്ച യൂറോപ്യന്മാരുടെ കിരാതത്തരം താരതമ്യം ചെയ്യുമ്പോള്‍ നരഭോജികളായി നടന്ന ഒരു ന്യൂനവിഭാഗം ആഫ്രിക്കയിലുണ്ടായിരുന്നെങ്കിലും സാംസ്കാരിക പാരമ്പര്യവും ആധുനിക സൗകര്യങ്ങളിലേക്കുള്ള അവരുടെ സംഭാവനയും കണക്കിലെടുക്കുമ്പോള്‍ അവരുടെ സ്ഥാനം മികച്ചതാണെന്ന് കാണാം.....
ഞാനൊരു പഴഞ്ചനെന്നാണ് മക്കളും അവരുടെ തരപ്പടിക്കാരും പിന്നെ പേരക്കിടാങ്ങളും പറയുന്നത്. ആ പഴഞ്ചന്‍ രീതിയില്‍നിന്ന് എന്നെ മോചിപ്പിക്കേണ്ടത് തങ്ങളുടെ കടമയും കര്‍ത്തവ്യവുമായി അവര്‍ കരുതുന്നു. കാരണം, എനിക്ക് വേണ്ടത്ര പ്രായോഗിക കംപ്യൂട്ടര്‍ വിജ്ഞാനമില്ലത്രേ.
മലയാളത്തില്‍: ഉം, ഓ, എന്നാല്‍, എങ്കില്‍, എന്ന് തുടങ്ങിയ സംയോജകപദങ്ങള് ദ്യോതകം എന്ന ശബ്ദത്തിന്റെ അവാന്തരവിഭാഗമായ ഘടകത്തിനു ഉദാഹരണം. ഇവയെല്ലാം, നിപാതം, അവ്യയം എന്നിങ്ങനെ രൂപഭേദമില്ലാത്ത ശബ്ദങ്ങളെന്ന് കേരളപാണിനീയകാരന്....
(എഴുത്തുകാരേയും ഭാഷാശാസ്ത്രത്തില്‍ താല്‍പ്പര്യമുള്ളവരേയും മുന്നില്‍കണ്ട് തയ്യാറാക്കിയതാണ് ഈ ലേഖനം. അഞ്ചു ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടുന്ന ഇതില്‍, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിരാമചിഹ്നങ്ങളെ ഇന്നത്തെ സാഹചര്യത്തില്‍ വിലയിരുത്തുന്നു. ഗദ്യരൂപമാണ് ചിന്താവിഷയം.)
വിശ്വാസം, മതം, പാരമ്പര്യം മുതലായ വിഷയങ്ങളെപ്പറ്റി എഴുതുന്നത് അത്ര എളുപ്പമല്ല. നിത്യസത്യമായി ചിലതൊക്കെ വിശ്വസിക്കുകയും, അതിനെതിരായി സംഭവിക്കുന്നതെല്ലാം ദൈവനിന്ദയായിട്ടോ തങ്ങളുടെ മൗലീക സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായിട്ടോ ഒരു വലിയ വിഭാഗം ജനം കരുതുന്ന ലോകത്തില്‍......