ധനികനായ ഒരു കച്ചവടക്കാരന്റെ മകളായിരുന്നു കാതറിന്. ഒരിക്കല്‍ നല്ല ഐശ്വര്യവതിയായ ഒരു സ്ത്രീ വന്ന് കാതറിനോട് ചോദിച്ചു: `കാതറിന്, ഞാന്‍ നിന്റെ വിധിയാണ്. ഞാനാണ് നിന്റെ ഭാവിജീവിതം തീരുമാനിക്കുന്നത്. നിനക്ക് എപ്പോഴാണ് ജീവിതം ആസ്വദിക്കേണ്ടത്?
എഴര വെളുപ്പിനു സരസ്വതീ വിളയാട്ടം ഉള്ള നേരത്തു ഉണര്‍ന്നെണീറ്റ് പഠിച്ചാല്‍ ഓര്‍മയില്‍ നില്ക്കും എന്നതു പഴഞ്ചന്‍. എന്നാല്‍ ടി.വി.യും ഇന്റര്‍നെറ്റും ചാറ്റിങ്ങുമായി പാതിരാവോളം ഉണര്‍ന്നിരുന്ന് സൂര്യന് ഉച്ചിക്കുമേല് എത്തുന്നതു വരെ കിടന്നുറങ്ങുന്നതു മോഡേണ്‍.
ബോധം ഉണരുമ്പോള്‍ ആദ്യം കേട്ടത് കരച്ചിലാണ്. പിന്നിട് അത് തന്റെതുതന്നെയാണെന്ന തിരിച്ചറിവുണ്ടായി .കാതരമായ തരാട്ടിനും മൃദുല സ്പര്‍ശനങ്ങള്‍ക്കും വേണ്ടി കാത്തുകാത്തു കിടന്നു. അമ്മ വന്നില്ല ആരും വന്നില്ല .പിന്നിട് ആ കരച്ചില് തേങ്ങലായി ഉരുകിയൊലിച്ചു ഉറക്കത്തില്‍ ആണ്ടു.
കോരസാറും അമ്മിണി ടീച്ചറും നാട്ടീന്ന് അമേരിക്കയില്‍ വന്നത് മകനെയും മരുമകളെയും പേരക്കുട്ടികളേയും കാണാനും പിന്നെ അമേരിക്ക ഒക്കെ ഒന്ന് കറങ്ങി കണ്ടു പോകാനും വേണ്ടിയാണ് പക്ഷെ അവരുടെ വിസ ശരിയായത് നവംബര്‍ മാസ്സത്തിലാണ്. മൂന്ന് മാസ്സത്തെ വിസ.