പത്തുകൊണ്ടു പെരുക്കിയെന്നെ പ്രമാണിയാക്കല്ലെ,
നൂറുകൊണ്ടു ഗുണിച്ചെന്നെ ഗുരുവാം ഗണികനുമാക്കല്ലെ!
പത്തുകൊണ്ടു ഹരിച്ചെന്നെ നിഷ്ക്രിയനാക്കല്ലെ,
നൂറുകൊണ്ടു വിഭജിച്ചെന്നെ ശതാംശക്കരുവുമാക്കല്ലെ!
ആയിരം നാവുകളൂറ്റി എന്റെയൂറ്റം തകര്‍ക്കല്ലെ............
ഈസ്റ്റര്‍ ആഘോഷിക്കുന്നു ഈ വേളയില്‍ ഒരു ചെറിയ സന്തോഷത്തിനു വേണ്ടിയാണ് ഈ സമൂഹ ഹാസ്യ നൃത്തഗാനം. ഇതിന്റെ ഗാനസംഗീത നൃത്തസംവിധാനം വായനക്കാര്‍ക്ക് യുക്തം പോലെ അവസരോചിതമായി നിര്വഹിയ്ക്കാം, ക്രമീകരിയ്ക്കാം. നൃത്തത്തില്‍ ഇലക്കും മുള്ളിനും സാരമായ കേടില്ലാത്തവിധം ചെറിയ തട്ടും മുട്ടും ആകാം. പക്ഷെ എല്ലാം നിങ്ങളുടെ സ്വന്തം റിസ്ക്കില്‍ ആയിരിക്കും. എന്നാല്‍ തുടങ്ങാം............