അത്യന്ത വ്യഥിതമാ മായിരമോര്മ്മകള്തന്
കൂറ്റന്‍ കല്ലോലങ്ങള്‍ കുതിക്കും സ്മൃതിമണ്ഡലം
മീതേ നിശ്ചല നീലസാഗരമെന് മാനസം
നിത്യദുഃഖമാം ഗര്ത്തമായ്ത്തീര്ന്നെന് ജീവനാളം
ഓമനപ്പുത്രിതന് അകാലനിര്യാണമിന്നെന്
ഓര്മ്മയില്പ്പടര്ന്നെന്റെ മത്തിഷ്ക്കം തപിക്കുന്നു....
ബന്ധങ്ങളുടെ അര്‍ത്ഥം തിരഞ്ഞ്
കൂട്ടക്കാരന്‍ ഫേസ്ുക്കില്
സന്ധിചെയ്ത പുരാവൃത്തം
പരസ്യപ്പെടുത്തിയപ്പോള്‍;
അസംബന്ധ ജടിലതകളുടെ
സംബന്ധ സംഭാവ്യതയോര്ത്ത്
കൂട്ടുകാരന് വര്‍ണ്ണലിപികളില്‍
ജുഗല്‍ബന്ധി ചെയ്തപ്പോള്‍;
കാമുകസ്വരൂപം....