സ്വജീവിതത്തെ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ദൈവോപാസനകൊണ്ടും സമ്പുഷ്ടമാക്കിയ ഒരു ഭക്തകര്മ്മയോഗിയാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. ചാവറയച്ചന്റെ വ്യക്തിത്വം പ്രഫുല്ലാമാക്കുന്ന വിലപ്പെട്ട ബഹുമതി അദ്ദേഹം ദൈവാനുഭൂതിയുറ്റ ദൈവത്തിന്റെ മനുഷ്യനായിരുന്നു എന്നതാണ്. ദൈവത്തിന്റെ മനുഷ്യനായി, ദൈവത്തെ സഹജര്‍ക്കു പ്രദാനം ചെയ്ത ഈ പുരുഷന്റെ പ്രാര്‍ത്ഥനാ ജീവിതത്തിലേക്കൊരു എതിനോട്ടമാണിവിടെ.
സ്വജീവിതകാലത്തും കാലശേഷവും ചാത്തുരുത്തില്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വഴിയായി നാനാജാതി മതസ്ഥര്‍ക്കും ഉണ്ടായിട്ടുള്ളതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ അത്ഭുതങ്ങള്‍ ഏവര്‍ക്കും ബോദ്ധ്യപ്പെട്ടിരിക്കുകയാല് അദ്ദേഹത്തെ പരിശുദ്ധന്മാരുടെ പട്ടികയില്‍ ചേര്‍ക്കുന്നതിനെപ്പറ്റി സുന്നഹദോസ് ആലോചിച്ചു. .....
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാമ്രാജ്യത്തെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ആനുകാലിക സംഭവമാണ് എബോള വൈറസിന്റെ അതിരൂക്ഷമായ കടന്നാക്രമണം അപ്രതീക്ഷിതമായ വൈറസ് ആക്രമണത്തെ പ്രതിരോധിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തിലുളള തന്ത്രങ്ങളാണ് ഒബാമ ഭരണ കൂടം സ്വീകരിച്ചിരിക്കുന്നത്.
കവിത്രയങ്ങള്‍ക്ക് ശേഷം മലയാളികളുടെ കാവ്യാഭിരുചി മാറ്റിക്കുറിച്ച പ്രശസ്തനായ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കാവ്യലോകത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ ആ കവിയുടെ കൃതികള്‍ ഇന്നും ചര്‍ച്ചക്ക് വിധേയമാക്കുന്നതില്‍ നിന്ന് ആ കൃതികളുടെ മേന്മയും പ്രസക്തിയും വ്യക്തമാകുന്നുണ്ട്.