മാലാഖമാര്‍ സ്വപ്നത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന, തുടുത്തു ചുവന്ന കവിളുകളും, നീലമിഴികളും, സ്വര്‍ണ്ണ ചിറകുകളുമുള്ള ദേവതകള്‍ എന്ന് ഒരിക്കല്‍ ഞാന്‍ വിശ്വസിച്ചിരുന്നു. പരിശുദ്ധമായ ചിന്തകളോടും, നിഷ്ക്കളങ്കമായ ഹൃദയത്തോടും ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഇവര്‍ ഒറ്റക്കോ കൂട്ടമായോ മനസ്സിന്റെ അനന്തമായ വിഹായസ്സില്‍ ചിറകടിച്ചെത്തുന്നു.......
വളരെ താമസിച്ചാണ് ടൊം രാവിലെ കട്ടിലില്‍ നിന്ന് എണീല്ക്കുന്നത്. ക്ഷീണം കാരണം ടൊം അറിയാതെ കൂടുതല്‍ ഉറങ്ങി പോയി. എണീറ്റതു താമസിച്ചാണെങ്കിലും, ടൊമിന്‍ ശരീരത്തിന് നല്ല സുഖം തോന്നിയില്ല. ടൊമിന്റെ ഭാര്യ അപ്പോഴേക്കും ജോലിക്കു പോയി കഴിഞ്ഞു. ജോലിക്കുു പോകേണ്ടാ എന്നു ടൊമിന്‍ തോന്നിയെങ്കിലും അവസാനം ജോലിയ്ക്കു പോകന്‍ തന്നെ തീരുമനിച്ചു. അന്തരീക്ഷം കാര്‍ മേഘം കൊണ്ടു നിറയാന്‍ തുടങ്ങി. കനത്തെ മഴയെ അവഗണിച്ചു ടൊം ജോലിയ്ക്കു പോകാനായി കാറില്‍ കയറി. താമസിച്ചു വന്ന ടൊമിക്കു ജോലിയില്‍ കാര്യമായി ശ്രദ്ധ ചെലുത്താന്‍ പറ്റിയില്ല. പൊതുവെ വാചാലനായ ടൊം അന്നു പൊതുവെ ശാന്തനായിരിന്നു. പനിയ്ക്കുള്ള തുടക്കം ആയിരിക്കാംഎന്നു ടൊം കരുതി.
ചന്ദ്രപീഠത്തില് സദസ്സു കൂടി. ചന്ദ്രകാന്തിയില്‍ സദസ്സു മിന്നി. രഥാശ്വങ്ങളുടെ കുളമ്പടി മുഴങ്ങി. അതാ ചന്ദ്രരാജാവ് എഴുന്നള്ളുന്നു. സദസ്സില്‍ ആഹ്ലാദാരവം.
പിറകില്‍ കുശുകുശുക്കുന്ന കശ്മലരെ തിരിഞ്ഞു നോക്കി ചുണ്ടത്തു വിരല്‍ വെച്ചു ജ്ഞാനികള്‍ വിലക്കി `ശ്ശ്ശ്...'
സര്‍വ്വാഭരണ വിഭൂഷിതനായി രാജാവ് പ്രവേശിച്ചു. സദസ്സ് ഒന്നായെഴുന്നേറ്റു. അഭിവാദനങ്ങള്‍!!! രാജനഭിവാദനങ്ങള്!!!!