ഒരുനീണ്ടയാത്രആറേഴുമണിക്കൂര്,മയിന്സിലക്ക്.ഇടതുര്‍ന്ന വനങ്ങള്‍. ഇരുവശ ങ്ങളിലുംഅകലെയായി ചെറുമലനിരകള്‍ ചക്രവാളത്തില്നിഴല് വിരിച്ച് തലചായ്ക്കുന്നു. ഏറെ വനങ്ങങ്ങളാണ്. ഇടക്കിടെപാടങ്ങള്. കാടുകളില്‍ വന്യമൃഗങ്ങളുണ്ടന്ന ഓര്‍മ്മപ്പെടുത്തല്‍.
പതിനൊന്ന് വര്‍ഷത്തെ പള്ളിക്കൂടക്കാലം പത്തുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി കോളജില്‍ ചെന്നപ്പോള്‍ അധ്യയന മാധ്യമം പൊടുന്നനെ ഇംഗ്ലീഷ് ആയി. അധ്യാപകര്‍ ഒരക്ഷരം മലയാളത്തില്‍ പറയുകയില്ല, മലയാള വിഭാഗത്തിലല്ലാതെ. ഇപ്പോള്‍ മലയാളം ക്ലാസില്‍ ഇംഗ്ലീഷ് കേള്‍ക്കുന്നു- തിയോഫനി, പോസ്റ്റ് മേഡേണിസം. .....
`അമ്മ എനിക്ക് കാച്ചിയ പാല് തരും, അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും, എന്തിനാണ് അമ്മ കരയുന്നത്' അമ്മയുടെ സ്നേഹത്തെ കുറിച്ച് ആദ്യം കേട്ട വരികള്‍ ഇതായിരുന്നു. പക്ഷെ കാച്ചിയ പാല് തരാനുള്ള സാമ്പത്തിക സ്ഥിതി അന്ന് അമ്മയ്ക്ക് ഉണ്ടായിരുന്നില്ല, പക്ഷെ കാച്ചിക്കുറുക്കിയ ഒരുപാട് സ്നേഹം അമ്മ നല്കി.
1956 മാര്‍ച്ച് 26. തിരുവിതാംകൂര്‍ കൊച്ചിയിലെ അവസാനത്തെ എസ്.എസ്.എല്‍.സി കഴിഞ്ഞത് അന്നാണ്. പിന്നെ ഫലം വരാന്‍ കാത്തിരിക്കുന്ന കാലം. അത് വെറുതെ കളഞ്ഞില്ല. ഹെഡ്മാസ്റ്ററുടെ മകനും അദ്ധ്യാപകരുടെ പ്രിയ ശിഷ്യനും എന്ന പദവിയും, പള്ളിക്കൂടത്തിനടുത്താണ് വീട് എന്ന