സി.ഇ.ടിയിലെ ഹോസ്റ്റല്‍ ജീവിതത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. അവിടെ താമസം തുടങ്ങിയ കാലത്ത്, ആദ്യ നാളുകളിലൊന്നില്‍ എനിക്കൊരു ഫോണ്‍ വന്നു. നാട്ടിന്‍പുറത്തുകാരനാണെങ്കിലും നേരത്തെ ഫോണ്‍ കണ്ടിട്ടുണ്ട്. രണ്ടുവട്ടം സംസാരിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ഫോണിന്റെ ഒരറ്റം വായ പൊളിച്ചിട്ടായിരുന്നു.....
2015 ആഗസ്റ്റ് 6 മുതല്‍ 9 -വരെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്റര്‍, വെര്‍ജിനിയായില്‍ നടന്ന 9-താമത് സീറോ മലങ്കര കാത്തലിക് കണ്‍വന്‍ഷനില്‍ അഭിവന്ദ്യ ഗ്രീഗോറിയോസ് തിരുമേനിയുടെ 100-ാം ജന്മവര്ഷത്തോടനുബന്ധിച്ച് ചെയ്ത
പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം - ഭാഗം 1)
ജനാധിപത്യത്തില്‍ ഭരണസംവിധാനം ജനസഞ്ചയത്തിന്റെ പരിഛേദമാണ്. ഭരണകര്‍ത്താക്കളുടെ മാനസികാവസ്ഥ സമൂഹത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനവുമാണ്. അഴിമതിയെ സഹിഷ്ണുതയോടെ വീക്ഷിക്കുന്നതാണ് സമൂഹം പൊതുവേ എങ്കില്‍ അഴിമതി അവകാശമായി കാണുന്നവരാകും അധികാരത്തില്‍ വരിക.....
തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ വടക്കേ അതിര്‍ത്തി കുറിച്ചിരുന്ന താലൂക്കുകളില്‍ ഒന്നായിരുന്നു കുന്നത്തുനാട്. ഏറ്റവും വടക്ക് എന്ന് സര്‍ക്കാര്‍ ഗണിച്ചിരുന്നത് പറവൂര്‍ ആയിരുന്നു. അക്ഷാംശവും രേഖാംശവും ഗണിച്ചാല്‍ വടക്കന്‍ പറവൂര്‍ പെരുമ്പാവൂരിനേക്കാള്‍ വടക്കായിരുന്നിരിക്കാം.