പള്ളിക്കൂടം തുറക്കുമ്പോള്‍ മടിപിടിച്ചു നില്ക്കുന്ന കുട്ടിയെപ്പോലെ പൊന്നമ്മ നിന്നു ചിണുങ്ങി. അത് കണ്ടപ്പോള്‍ അന്നമ്മയ്ക്ക് കലികയറി. പെണ്ണിന്റെ ഒരു ശിത്താന്തം. വയസ്സു ഇരുപത്തിനാലു കഴിഞ്ഞു. ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാ വിചാരം. അതെങ്ങനെ ഏറ്റവും ഇളയതായിപ്പോയില്ലേ.....
വെളുപ്പാന്‍കാലം ശിശുവായിരുന്നപ്പോള്‍ നമ്മുടെ ഘടോല്കചന് പിള്ള സുന്ദരമായ ഒരു സ്വപ്നം കണ്ടു. സ്വപ്നം സുന്ദരമായതെങ്ങനെയെന്ന് ചോദിച്ചാല്‍, ഇക്കിളിയിട്ടമാതിരി കുണുങ്ങി ചിരിക്കുകയും ഉറകത്തില്‍ മധുരം നുണയുന്ന മാതിരി ചുണ്ടു നനയ്ക്കുകയും ചെയ്തിരുന്നു.....
പട്ടി മൈല്‍ക്കുറ്റി കാണുമ്പോള്‍ കാലു പൊക്കുന്നതെന്തിനാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയാമല്ലയ എന്നാല്‍ നമ്മുടെ മത്തായിക്കുട്ടി അസാമാന്യ ബുദ്ധിയുടെ ഉടമയാണ്. അതുകൊണ്ടുതന്നെ ഭാര്യ മറിയാമ്മ പതിവിലും കൂടുതല്‍ സ്നേഹത്തോടെ മുട്ടിയുരുമി നിന്ന് ചോറും കറികളും വിളമ്പുകയും മത്തായിക്കുട്ടിക്ക് ധാരാളമായി വിളമ്പിക്കൊടുക്കുകയും ചെയ്തു. കാര്യങ്ങള്‍ മത്തായിക്കുട്ടിക്ക് മനസിലായെങ്കിലും........
കുഞ്ഞച്ചന് നിന്നു കിതച്ചു. ശ്വാസതടസ്സം വന്നാല്‍ കിതയ്ക്കുകയല്ലാതെ മാര്‍ഗ്ഗമില്ലല്ലോ. കൊല്ലന്റെ ഉല ഊതുന്ന ശബ്ദത്തില്‍ വായു പുറത്തേക്ക് വിട്ടു. ഈയിടെയായിട്ട് എന്തെങ്കിലും ആയാസകരമായ പ്രവര്‍ത്തി ചെയ്യുമ്പോഴെല്ലാം കുഞ്ഞച്ചന് കിതയ്ക്കുന്നു. പഴയ ഫോര്‍ഡ് വണ്ടി കുന്ന് കയറുന്നപോലെ. ഇപ്പോള്‍ കുഞ്ഞച്ചന് കിതച്ചത് സ്വന്തം ബെഡ്റൂമിലാ........