അലുമിനിയം പോലുള്ള ഉടയാത്ത പാത്രങ്ങള്‍ കണ്ടുപിടിച്ച മനുഷ്യനെ പൂച്ച ശപിക്കുന്നുണ്ടായിരിക്കും. പാല്കുടങ്ങള് ഉടയുന്നില്ല. പൂച്ചകള്‍ക്ക് പാലു കിട്ടുന്നില്ല. ഈ പ്രശ്നം നമ്മുടെ നാട്ടിലെ ചക്കി പൂച്ചകള്‍ക്ക് മാത്രമേയുള്ളൂ. അമേരിക്കയില്‍ പൂച്ചകളൊക്കെ സുഖമായി കഴിയുന്നു.........
നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത ഒന്നാണല്ലോ പള്ളിയും അതോടനുബന്ധിച്ചുള്ള മറ്റു കാര്യങ്ങളും. അതായത് വികാരിയച്ചന്, കുര്‍ബാന, കുമ്പസാരം, മാമ്മോദീസാ, വിവാഹം, മരണം എന്നുവേണ്ട ഒരു വ്യക്തിയുടെ ജീവിതത്തില്‍ പള്ളിക്കും പുരോഹിതനുമുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ?..........
പുറത്ത് കോടക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ശീല്ക്കാരം. കാറ്റിന്റെ മരവിച്ച കരങ്ങള്‍, ജനല്പ്പാളികളെ തുറക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. സൂചിമുന തറച്ചുകയറുന്നതുപോലെ കാറ്റിന്റെ കൂര്‍ത്ത മുഖങ്ങള്‍. ശൈത്യത്തിന്റെ വരവിന് മുന്നോടിയായി വരുന്ന കാറ്റാണ് അസഹ്യം.
ആദിയില്‍ അഖിലേശന്‍ ഇല്ലായ്മയില്‍ നിന്ന് ഉലകം സൃഷ്ടിച്ചപ്പോള്‍ ഒരു കാര്യം വിട്ടുപോയി. അമേരിക്ക എന്ന ഭൂഖണ്ഡം സൃഷ്ടിക്കാന്‍. വീണ്ടും ഈശ്വരന് കൊളംബസ് ആയി അവതരിച്ച് അമേരിക്ക എന്ന പറുദീസ സൃഷ്ടിച്ചു. സൃഷ്ടിച്ചപ്പോള്‍ എങ്ങനെയോ അവിടെ കുറെ ശൂദ്രന്മാര് കടന്നുകൂടി.......
കഥ നടക്കുന്നത് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. പശ്ചാത്തലം കേരളത്തിലെ ഒരു ഗ്രാമം. സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ പച്ച വിരിച്ച നെല്‍പ്പാടങ്ങളും നിഴല്വീണുറങ്ങുന്ന തെങ്ങിന് തോപ്പുകളും മൈലാഞ്ചിയും മഞ്ചാടിയും കുയിലും മൈലുമൊക്കെയുള്ള ഒരു ഗ്രാമം. ...