ഹ! ഇതിനാണു ഞാനിത്രേം കാലം കാത്തിരുന്നത്.
ശാരി സന്തോഷം കൊണ്ടു മതിമറന്നു പറഞ്ഞതു കേട്ട് ഞാന്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു തലയുയര്‍ത്തി നോക്കി. ഊണുമേശമേല്‍ പത്രം നിവര്‍ത്തിയിട്ടിരിയ്ക്കുന്നു. അതില്‍ ഏതോ ഒരു വാര്‍ത്താശകലം വായിച്ചുകൊണ്ടാണ് അവളതു പറഞ്ഞത്. എന്തോ ഒരു ലോട്ടറി കിട്ടിയ ആഹ്ലാദം മുഖത്തുണ്ട്.
പൊതുജനം കഴുതയാണെന്നും കന്നിപ്പട്ടിയാണെന്നും കേള്‍ക്കുന്നത്കൊണ്ട് അയാള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് കഴിഞ്ഞു. കന്നിപ്പട്ടികള്‍ ഇണചേരുന്നതും കടിപിടി കൂടുന്നതും പാവം കഴുതകള്‍ വല്ലവന്റേയും വിഴുപ്പ്താങ്ങി നടക്കുന്നതും എന്തിനു കാണുന്നു എന്ന ന്യായമായ ചിന്ത.
പത്രോസിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു തുടുത്തു. പുരികക്കൊടികള്‍ വില്ലുപോലെ വളഞ്ഞു. നെറ്റിയില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു. ഗാഢമായ ചിന്തയുടെ പ്രതിഫലനമെന്നപോലെ നീണ്ട നരച്ച താടി തടവിക്കൊണ്ട്, അസ്വസ്ഥനായി അദ്ദേഹം രണ്ടു ചാലു ഉലാത്തി.എന്നിട്ടു നാടകീയമായി തല ഒരു വശത്തേക്ക് തിരിച്ചു. ഉത്കണ്ഠാകുലരായി നില്ക്കുന്ന ശിഷ്യന്മാരെ നോക്കി മൊഴിഞ്ഞു.........
നമ്മുടെ ത്രിവിക്രമന്‍ പിള്ളയെ നിങ്ങളറിയില്ലെന്നോ? എന്താ കഥ! പിള്ളയെ അറിയാത്ത ഒരു പുള്ളയും ഈ നാട്ടിലില്ല. ചിലപ്പോള്‍ ത്രിവിക്രമന്‍ പിള്ള എന്ന പേര് നിങ്ങള്ക്കപരിചിതമായിരിക്കാം. ഇന്നത്തെ യുഗത്തില്‍ എല്ലാ നാമങ്ങള്‍ക്കും ഹ്രസ്വമായ ലിപികള്‍ ഉള്ളതുകൊണ്ട്........
ഈ ഉലകത്തില്‍ നടക്കുന്ന എല്ലാ തെമ്മാടിത്തരത്തിനും മനുഷ്യര്‍ കുറ്റം ചാരുന്നത് എപ്പോഴും സാത്താനെയാണ്. ക്രിസ്ത്യാനികള്‍ സാത്താനെന്നും ഹിന്ദുക്കള്‍ അസുരന്മാരെന്നും മുസ്ലീമുകള്‍ ഇബലീസെന്നും അരുമയോടെ വിളിക്കുന്നത് സാക്ഷാല്‍ ലൂസഫറിനെയാണ്. ആരാണ് ഈ ലൂസിഫര്‍.......
സാഹിത്യ സംഘടനകളുടെ നേതാക്കന്മാര് കുരുക്ഷേത്രത്തില്‍ അര്ജുനന് ഇരുന്നപോലെ വിഷാദമുഖരായി. ഭഗവാന് വാസുദേവന്‍ ഗീതാമന്ത്രവുമായി എത്തിയപ്പോഴാണ് അവര്‍ക്ക് സമാധാനമായത്. അവരില്‍ ഒരാള്‍ ഗീത കേട്ട ആത്മവിശ്വാസത്തില്‍ പറഞ്ഞു. നമ്മള് നിസ്സഹായരായി ഇരുന്നിട്ട് കാര്യമില്ല ധൈര്യപൂര്‍വ്വം മുന്നേറുക തന്നെ.......