ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ന്യൂയോര്‍ക്കിലെ വൈറ്റ്പ്ലെയിന്‍സ് വിമാനത്താവളത്തില്‍ സെക്യൂരിറ്റി ചെക്കിംഗിന്റെ പേരില്‍ രണ്ടു മണിക്കൂര്‍ വൈകിപ്പിച്ചതില്‍ ഇന്ത്യാ ഗവണ്മെന്റ് ഇത്രയധികം ആത്മരോഷം പ്രകടിപ്പിക്കണമോ? ഷാരൂഖ് ഖാന് ആരുമായിക്കോട്ടെ, ഇത് രണ്ടാമത്തെ പ്രാവശ്യമായിക്കോട്ടെ, നിയമത്തിന്റെ, സെക്യൂരിറ്റി ചെക്കിംഗിന്റെ കാര്യത്തില്‍ സൂപ്പര്‍ താരവും മറ്റ് ഏത് സാധാരണക്കാരും തുല്യരാണ്.....................
ഇന്ത്യയില്‍ 25 മില്യനോളം പ്രവാസികള്‍ ഉണ്ട്. അഞ്ചുമില്യനോളം മലയാളി പ്രവാസികളാണ് ഉള്ളത്. നമ്മുടെ നാട്ടിലെ മാഫിയാകളും, ഗുണ്ടാ സംഘങ്ങളും ചേര്‍ന്ന് വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ സ്വത്തുക്കള്‍ തെറ്റായ രീതിയിലൂടെ കൈവശപ്പെടുത്തുന്ന ഒരു രീതി ഇന്നുണ്ട്.
മാര്‍ച്ച് 10 മുതല്‍ അമേരിക്കന്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന മാര്‍ത്തോമാ സഭ മെത്രാപോലീത്താ ഡോ. ജോസഫ് മാര്‍ത്തോമയ്ക്ക് ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ ഡാളസ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ചു നല്കിയ സ്വീകരണത്തിനുശേഷം ലേഖകനുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രസക്ത ഭാഗങ്ങള്‍...........
നിക്ഷേപം വേണ്ടപ്പോള്‍ പ്രവാസികളെ ആവശ്യം. അല്ലെങ്കില്‍ ഇക്കൂട്ടര്‍ക്ക് പുല്ലുവില. പ്രവാസികളുടെ പേരില്‍ വകുപ്പുകളും, മന്ത്രാലയങ്ങളും, നിരവധി മന്ത്രിമാരും, ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവ് കൊള്ളയടിക്കുന്നതല്ലാതെ പ്രവാസികള്‍ക്കു പ്രയോജനമുള്ളതൊന്നും ഒരു മന്ത്രിയും ചെയ്തതായി സ്ഥായിയായ രേഖകളില്ല.
ഇന്ന് ഞായറാഴ്ച. മാന്യവായനക്കാരുടെ അക്ഷികള്‍ക്ക് ഈ അക്ഷരങ്ങള്‍ ലക്ഷീഭവിക്കുമ്പോഴേക്ക് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന വിഷയങ്ങള്‍ പിന്നിലായെന്നുവരാം. എങ്കിലും ഒരു സംഭവത്തിന്‍െറ താല്കാലിക പരിസമാപ്തികൊണ്ട് തീരുന്നതല്ല വിഷയം. കേരളത്തില്‍ എത്ര മന്ത്രിമാര്‍ വേണം? എത്ര മന്ത്രിമാര്‍ ആകാം?
രാവിലെ കടതുറക്കാനായി അതിവേഗത്തില്‍ പോവുകയാണ്. പാര്‍ക്കിംഗ് ലോട്ടില്‍ ഇടംകണ്ടെത്തി വേഗം നടക്കുമ്പോള്‍ ഒരു പരിചയക്കാരന് പുറകെ ഓടിവന്നു. താനറിഞ്ഞോ? ഫിലാഡല്‍ഫിയയില്‍ കള്ളുകട നടത്തിക്കൊണ്ടിരുന്ന ആ മാര്ത്തോമാക്കാരനെ ആരോ വെടിവെച്ചുകൊന്നു.........
`അവന് ഒലിവ് മലയരികെ ബേത്ഫാഗേക്കും ബേഥാനിയക്കും സമീപിച്ചപ്പോള്‍ ശിഷ്യന്മാരില് രണ്ട് പേരെ അയച്ചു. നിങ്ങള്‍ക്ക് എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍; അതില്‍ കടക്കുമ്പോള്‍ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണാം; അതിനെ അഴിച്ചുകൊണ്ടുവരുവിന്‍....
വൈകിയാണ് എത്തിയത്. വലിയ ചുടുകാട്ടിലെ ആള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള് സഖാവിന് കൊടുത്ത ഒരു വാക്ക് പാലിക്കാനാവാതെ പോയതില്‍ വേദന തോന്നി. യേശുക്രിസ്തുവിന്‍െറ ജീവചരിത്രമോ ക്രിസ്തുമതത്തിന്‍െറ ആശയങ്ങളോ ഒരു പുസ്തകം ആക്കിക്കൊടുക്കണം എന്ന് ചന്ദ്രപ്പന് സഖാവ് പറഞ്ഞിട്ട് വര്‍ഷങ്ങളായി. പ്രഭാത് ബുക്ഹൗസിന്െറ ചുമതല ഉണ്ടായിരുന്ന കാലത്ത് പറഞ്ഞതാണ്......