വാഷിങ്ടണ്‍ സ്ക്വയറിനു പടിഞ്ഞാറു വശത്തെ ഗ്രീന്‍വിച്ച് വില്ലേജില്‍, തെരുവുകള്‍ ലക്കും ലഗാനുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നിരവധി തവണ പരസ്പരം ഖണ്ഡിയ്ക്കുകയും ചെയ്തിരിയ്ക്കുന്നതു മൂലം `താവളങ്ങള്‍' എന്നു നര്‍മ്മരൂപേണ അറിയപ്പെടുന്ന കുറേ ചെറു ഖണ്ഡങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ `താവളങ്ങള്‍' വിചിത്രമായ കോണുകളും വളവുകളും ഉണ്ടാക്കുന്നു.
രാംചരണ്‍ പാണ്ടേയെ കാണാനില്ല. ഇത് പാണ്ടേജീയുടെ സഹപ്രവര്‍ത്തകരുടെ പരാതിയായി. ഒരു മാസത്തിലേറെയായി ആളിനെ കണ്ടിട്ട്. മുടങ്ങാതെ ജോലിക്കുവരാറുള്ള ഒരാള്‍ ഇങ്ങനെ ഒറ്റയടിക്ക് മുങ്ങിക്കളഞ്ഞാല് സഹപ്രവര്‍ത്തകരുടെ പരിഭ്രാന്തി ന്യായീകരിക്കാവുന്നതേയുള്ളൂ.....
`അമേരിക്കന്‍ കഥ നിര്‍മ്മാണശാല' എന്നു കേള്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് തോന്നും ബെന്യാമിന്റെ നോവലിന്റെ പേര് (അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി) അനുകരിച്ച താണെന്ന്. എന്നാല്‍ വാസ്തവം അങ്ങനെയല്ലെന്നു വിനീതമായി പറഞ്ഞുകൊള്ളട്ടെ. അത് ഈ കഥ വായിച്ചുകഴിയുമ്പോള്‍ വ്യക്തമാകുകയും ചെയ്യും.