Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


സ്‌പെഷല്‍ റൈസ്‌ പുലാവ്‌   - Manju suresh
സ്‌പെഷല്‍ റൈസ്‌ പുലാവ്‌
Picture

ബസുമതിയരി- രണ്‌ടര കപ്പ്‌ വന്‍കടല- ഒരു കപ്പ്‌, വെള്ളം- നാലു കപ്പ്‌ ചെറുപയറ്‌ പരിപ്പ്‌- അര കപ്പ്‌, ബട്ടര്‍- 100 ഗ്രാം ഉപ്പ്‌- പാകത്തിന്‌, കുങ്കുമപ്പൂവ്‌- രണ്‌ടു ടീസ്‌പൂണ്‍ (രണ്‌ടു ടേബിള്‍ സ്‌പൂണ്‍ വെള്ളത്തില്‍ അലിയിച്ചത്‌) തയാറാക്കുന്ന വിധം അരി കഴുകി വാരുക. ഉപ്പു വെള്ളത്തില്‍ ഇട്ട്‌ എട്ടു മണിക്കൂര്‍ വയ്‌ക്കുക. ചെറുപയറു പരിപ്പ്‌ 3-4 മണിക്കൂര്‍ വെള്ളത്തിലിട്ട്‌ കുതിര്‍ത്തശേഷം അരിച്ച്‌ വാരുക. ഒരു പാത്രം അടുപ്പത്തുവച്ച്‌ അതില്‍ അരിയിടുക. ഉപ്പും നാലു കപ്പ്‌ വെള്ളവും ഒഴിക്കുക. അഞ്ചു മിനിറ്റ്‌ തിളപ്പിക്കുക. ചെറുപയറ്‌ പരിപ്പ്‌ കുതിര്‍ത്തതു ചേര്‍ക്കണം. അരി ഏതാണ്‌ട്‌ വെന്തുവരുമ്പോള്‍ വന്‍കടലയും ബട്ടറും ചേര്‍ക്കുക. ഇത്‌ ഒരു ബേക്കിംഗ്‌ ട്രേയിലേക്കു പകര്‍ന്ന്‌ ഒരു അലുമിനിയം ഫോയ്‌ല്‍ കൊണ്‌ട്‌ മൂടിവയ്‌ക്കുക. 200 ഡിഗ്രിസെന്റിഗ്രേഡില്‍ താപനില ക്രമീകരിച്ച ഓവനിലേക്ക്‌ ഈ ട്രേമാറ്റുക. അരമണിക്കൂര്‍ ബേക്ക്‌ ചെയ്‌ത്‌ വാങ്ങുക. കുങ്കുമപ്പൂ കുതിര്‍ത്തത്‌ മീതെ തളിച്ച്‌ അഞ്ചു മിനിറ്റുകൂടി ബേക്ക്‌ ചെയ്യുക. ഒരു ഫോര്‍ക്ക്‌ കൊണ്‌ട്‌ ഇത്‌ ഇളക്കണം. ഒരു ബൗളിലേക്കിതു പകര്‍ന്ന്‌ അമര്‍ത്തിവച്ച ശേഷം വിളമ്പി പ്ലേറ്റിലേക്കു കമഴ്‌ത്തുക. ഇനി വിളമ്പാം.