Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


വടക്കന്‍ മീന്‍ കറി   - saji
വടക്കന്‍ മീന്‍ കറി


ക്രിസ്തുമസിന് കേരള രൂചികള്‍ പരീക്ഷിക്കുന്നവര്‍ക്കായി. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ സാധാരണ പ്രചാരണത്തിലിരിക്കുന്ന രീതിയില്‍ മീന്‍കറി എളുപ്പത്തില്‍ തയ്യാറാക്കാം.
ചേരുവകള്‍:

1.മീന്‍ കഷ്ണങ്ങളാക്കിയത് (അര കിലോ)
2. കടുക് (കാല്‍ ടീസ്പൂണ്‍)
3. ഉലുവ (കാല്‍ ടീസ്പൂണ്‍)
4. സവാള അരിഞ്ഞത് (3 എണ്ണം)
5. വെളുത്തുള്ളി (5 അല്ലി)
6. പച്ചമുളക് (3 എണ്ണം)
7 മല്ലിയില കുറച്ച്
8. വാളന്‍പുളി ചെറുനാരങ്ങാ വലുപ്പം
9. െവളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിഞ്ഞ് ചൂടാകുമ്പോള്‍ അതില്‍ കടുകും ഉലുവയും പൊട്ടിക്കുക. സവാള, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില എന്നീ ചേരുകള്‍ നല്ലതുപോലെ മൂപ്പിക്കുക, ഇതില്‍ വാളന്‍ പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് മീന്‍ കഷ്ണങ്ങള്‍ ഇട്ട തളിപ്പിക്കുക. വേവുമ്പോള്‍ മല്ലിയില മുകളില്‍ വിതറുക.

ചോറിനും പുട്ടിനും അപ്പത്തിനും എന്നുവേണ്ട ഏതു കേരള ഭക്ഷണത്തിനൊപ്പവും കഴിക്കാന്‍ പറ്റുന്നതാണ് ഈ മീന്‍കറി.