Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


മീന്‍ കറി   - smitha
മീന്‍ കറി

ചേരുവകള്‍

വലിയ മീന്‍ - 1 കിലോ

മുളകു പൊടി - 25 ഗ്രാം

മഞ്ഞള്‍ പൊടി - രണ്‌ടു ടീസ്‌പൂണ്‍

ഫിഷ്‌ മസാല - രണ്‌ടു ടേബിള്‍ സ്‌പൂണ്‍

ഉള്ളി കനം കുറച്ചരിഞ്ഞത്‌ - 10

വെളുത്തുള്ളി കനം കുറച്ചരിഞ്ഞത്‌ - 15

ഇഞ്ചി കനം കുറച്ചരിഞ്ഞത്‌ - രണ്‌ടു ടീസ്‌പൂണ്‍

കറിവേപ്പില - മൂന്ന്‌ തണ്‌ട്‌

കുടംപുളി - 8 ചുള, കടുക്‌ - ഒരു ടീസ്‌പൂണ്‍

ഉലുവ - ഒരു ടീസ്‌പൂണ്‍

വെളിച്ചെണ്ണ - ആവശ്യത്തിന്‌

ഉപ്പ്‌ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

മീന്‍ വെട്ടി കഴുകി കഷണങ്ങളാക്കുക. അധികം ചെറുതാക്കരുത്‌. പുളി കഴുകി വെള്ളത്തിലിട്ടുവയ്‌ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌, ഉലുവ, അല്‌പം ഇഞ്ചി, അല്‌പം വെളുത്തുള്ളി ഇവയിട്ടു മൂപ്പിക്കുക. മൂത്തു വരുമ്പോള്‍ കറിവേപ്പില, ബാക്കി വെളുത്തുള്ളി, ഇഞ്ചി, ഉള്ളി ഇവയിട്ടു വഴറ്റുക. വഴന്നു വരുമ്പോള്‍ മുളകു പൊടി, മഞ്ഞള്‍ പൊടി, ഫിഷ്‌ മസാല ഇവയിട്ടു വഴറ്റുക.

ഇതിലേക്ക്‌ വെള്ളത്തിലിട്ടു വച്ച പുളി വെള്ളത്തോടെ ഒഴിച്ച്‌ തിളപ്പിക്കുക. ഇത്‌ കടും മെറൂണ്‍ നിറം ആകുന്നതു വരെ മൂപ്പിക്കുക. ഇതിനു ശേഷം തീ കെടുത്തി മീന്‍ കഷണങ്ങള്‍ ഇട്ട്‌ ഒന്നു വഴറ്റണം, അരപ്പു പിടിച്ചുവെന്നുറപ്പായാല്‍ മണ്‍ചട്ടിയില്‍ നിരത്തി ആവശ്യത്തിന്‌ ഉപ്പും വെളളവും ചേര്‍ത്ത്‌ അടുപ്പില്‍ വച്ച്‌ അര മണിക്കൂര്‍ വേവിക്കുക. ഇടയ്‌ക്ക്‌ ചട്ടിയെടുത്ത്‌ ഒന്ന്‌ വട്ടം കറക്കണം. അടിയില്‍ പിടിക്കാതിരിക്കാനാണിത്‌.