വലിയ കൊഞ്ച്- 250 ഗ്രാം. കഴുകി വൃത്തിയാക്കി ശരിയാക്കിയത്.
ഉരുളക്കിഴങ്ങ്- 250 ഗ്രാം. പുഴുങ്ങി ഉടച്ചത്.
എണ്ണ- വറുക്കാന്‍. 2 കപ്പ്, ജീരകം- രണ്ടു ടേബിള്‍ സ്പൂണ്‍
കറിവേപ്പില- രണ്ടുതണ്ട്, സവാള- രണ്ടെണ്ണം നീളത്തിലരിഞ്ഞത്.
വെളുത്തുള്ളി- ആറല്ലി. പൊടിയായരിഞ്ഞത്
ഇഞ്ചി- രണ്ടിഞ്ചിന്റെ കഷണം നീളത്തിലരിഞ്ഞത്.
പച്ചമുളക്- നാലെണ്ണം പൊടിയായരിഞ്ഞത്, മഞ്ഞള്‍- രണ്ടു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്, മുട്ട- നാലെണ്ണം അടിച്ചത്
റൊട്ടിപ്പൊടി- ആവശ്യത്തിന്
തയാറാക്കുന്ന വിധം
നാലു ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ഒഴിച്ചു ചൂടാക്കി ജീരകവും കറിവേപ്പില ഉതിര്‍ത്തതുമിട്ട് വറുക്കുക. ജീരകം പൊട്ടുമ്പോള്‍ പച്ചക്കറികള്‍ ഇട്ട് വറുക്കണം. ബ്രൗണ്‍ നിറമാകുമ്പോള്‍ കൊഞ്ചും മഞ്ഞളും ചേര്‍ത്ത് കൊഞ്ചു പകുതി വേകുംവരെ വേവിക്കുക. ഇനി ഉടച്ച ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ക്കാം. ഈ കൂട്ടിനു ചെറിയ കട്ലറ്റുകളുടെ രൂപം നല്‍കുക. ഓരോ കട്ലറ്റും മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയിലിട്ടു വറുത്തു കോരുക.