Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


പാല്‍പ്പായസം   - Sweety
പാല്‍പ്പായസം

ചേരുവകള്‍

1 പാല്‍ - 2 ലിറ്റര്‍

2 നുറുക്കിയ ഉണക്കലരി - 75 ഗ്രാം

3 പഞ്ചസാര - 175 ഗ്രാം

4 നെയ്യ്‌ - 20ഗ്രാം

തയാറാക്കുന്ന വിധം

അടികട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച്‌ ചൂടാക്കി പാല്‍ ഇരട്ടിവെള്ളം ചേര്‍ത്ത്‌ തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. തുടര്‍ച്ചയായി ഇളക്കിയില്ലെങ്കില്‍ പാല്‍ ചുവട്ടില്‍ പിടിക്കാന്‍ സാധ്യതയുണ്ട്‌. വെള്ളം വറ്റി പാല്‍ 2 ലിറ്റര്‍ ആകുമ്പോള്‍ അതില്‍ ഉണക്കലരി കഴുകിയിട്ട്‌ വീണ്ടും ഇളക്കുക. അരി വെന്തുവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത്‌ ഇളക്കി തിളയ്‌ക്കുമ്പോള്‍ തീ കെടുത്തുക. നല്ലവണ്ണം തണുത്തുവരുമ്പോള്‍ വീണ്ടും ഇളക്കിയാല്‍ പാകത്തിന്‌ കൊഴുപ്പ്‌ ഉണ്ടാകും. കാണാന്‍ ഇളം റോസ്‌ നിറത്തിലായിരിക്കും.