ഞണ്ടും കപ്പയും കറി - Vineetha
ഞണ്ട് - ഒരു കിലോ
കപ്പ - ഒന്നര കിലോ
പച്ചമുളക് - 7
ചുവന്നുള്ളി - 12 അല്ലി
വെളുത്തുള്ളി - 12 അല്ലി
മഞ്ഞള്‍പ്പൊടി - 2 ടി സ്പൂണ്‍
ഇഞ്ചി - ഒരു വലിയ കഷണം
മുളകുപൊടി - 2
കുരുമുളകുപൊടി - 2
കറിവേപ്പില- 2 തണ്ട്
പാചകരീതി
ഒരു വലിയ ചട്ടിയില്‍ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഞണ്ട് ഇട്ടു വേവിക്കുക. മുക്കാല്‍ വേവായി കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ കപ്പയിട്ടു വേവിക്കുക. ചുവന്നുള്ളിയും വെളുത്തുള്ളിയും പച്ചമുളകും ഒരു വലിയ കഷണം ഇഞ്ചിയും കറിവേപ്പിലയും ചതച്ചെടുത്ത ശേഷം ഒരു പത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി വഴറ്റുക. അതിലേക്ക് 2 സ്പൂണ്‍ മുളകുപൊടി, 2 ടി സ്പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് മസാലകൂട്ട് ആക്കുക. ഇത് ഞണ്ടും കപ്പയും വെന്ത ചട്ടിയിലിട്ട് നന്നായി ഇളക്കി ഉപയോഗിക്കുക.