ചോക്ലേറ്റ് സ്പോഞ്ചിന്
ആവശ്യമായ ചേരുവകള്‍
മാവ്- 60 ഗ്രാം, പഞ്ചസാര- 100 ഗ്രാം
വെണ്ണ- 125 ഗ്രാം, ചോക്ലേറ്റ് കോംപൗണ്ട്- 100 ഗ്രാം
കൊക്കോ പൗഡര്‍- 20 ഗ്രാം, മുട്ട- 4 എണ്ണം
തയാറാക്കുന്ന വിധം
മുട്ടയുടെ മഞ്ഞയും പഞ്ചസാരയും ചേര്‍ത്ത് ചെറുതായി അടിച്ചെടുക്കുക. ഒരു സോസ്പാനില്‍ വച്ച് ചെറുതായി ചൂടാക്കി വെണ്ണയും ചോക്ലേറ്റും അലിയിച്ചെടുക്കണം. തീയണച്ചശേഷം ഇതിലേക്ക് കൊക്കോ പൗഡര്‍ ചേര്‍ക്കാം. നന്നായി തണുത്ത ശേഷം ഇതിലേക്ക് മുട്ടയുടെ മിശ്രിതവും ചേര്‍ത്ത് ഒന്നിച്ചാക്കി മാറ്റിവയ്ക്കാം. മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് അതിലേക്ക് 25 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ചോക്ലേറ്റ് മിക്സിലേക്ക് ഒഴിക്കുക. 160 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ്് നന്നായി ബേക്ക് ചെയ്തെടുക്കാം.
ഫഡ്ജിന് ആവശ്യമായ ചേരുവകള്‍
പഞ്ചസാര- 100 ഗ്രാം, വെണ്ണ-100 ഗ്രാം,
തേന്‍- 20 മില്ലി
ചോക്ലേറ്റ് ട്രിഫിളിന്
ആവശ്യമായ ചേരുവകള്‍
വിപ്പിംഗ് ക്രീം- 100 മില്ലി, ചോക്ലേറ്റ് -100 ഗ്രാം
വെണ്ണ-50 ഗ്രാം, കൊക്കോ പൗഡര്‍- 20 ഗ്രാം
തയാറാക്കുന്ന വിധം
തയ്യാറാക്കിയ സ്പോഞ്ച് (ബെയ്സ്) മൂന്നു ലെയറുകളാക്കാം. ആദ്യ ലെയര്‍ ചോക്ലേറ്റ് ട്രിഫിളും രണ്ടാമത്തെ ലെയര്‍ ഫഡ്ജും മൂന്നാമത്തേത് ട്രിഫിളും എന്നിങ്ങനെയാവണം സ്പോഞ്ച് ലെയര്‍ ചെയ്യേണ്ടത്. കേക്കിന്റെ മുകള്‍ ഭാഗം ഫഡ്ജും സൈഡ് ഭാഗം ചോക്ലേറ്റ് ട്രിഫിളും കൊണ്ട് പൊതിയണം. അതിനുശേഷം അലങ്കരിക്കാം.