Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഗലോട്ടി കബാബ്‌   - sesma elsa
ഗലോട്ടി കബാബ്‌
Picture

ചേരുവകള്‍

മട്ടണ്‍ അരിഞ്ഞത്‌ -250 ഗ്രാം

ഇഞ്ചി,വെളുത്തുള്ളി -10 ഗ്രാം

പച്ചമുളക്‌ - 1 എണ്ണം

പുതിനയില പേസ്‌റ്റ്‌ - 1 ടീസ്‌പൂണ്‍

ജീരകപൊടി - 2 നുള്ള്‌

ചാട്ട്‌്‌ മസാല - 2 നുള്ള്‌

ഉപ്പ്‌ - ആവശ്യത്തിന്‌

റൊട്ടിപൊടി - 2 ടീസ്‌പൂണ്‍

പപ്പായ (പേസ്‌റ്റ്‌്‌) - 1 ടീസ്‌പൂണ്‍

അണ്‌ടിപരിപ്പ്‌ - അലങ്കരിക്കാന്‍ ആവശ്യത്തിന്‌

തയാറാക്കുന്നവിധം

മട്ടണ്‍ അരിഞ്ഞതിലേക്ക്‌ ഇഞ്ചി,വെളുത്തുള്ളി എന്നിവ പേസ്‌റ്റാക്കിയത്‌ തേച്ചുപിടിപ്പിച്ച്‌ പത്തുമിനിറ്റ്‌ മാറ്റിവെക്കുക. പച്ചമുളക്‌, പുതിനയില പേസ്‌റ്റ്‌, ജീരകപൊടി, ഛാട്ട്‌്‌ മസാല എന്നിവ നന്നായി കൂട്ടിയോജിപ്പിക്കണം. ഇവ മാറ്റിവെച്ച മട്ടണിലേക്ക്‌ ചേര്‍ക്കണം. ആവശ്യത്തിന്‌ ഉപ്പും ചേര്‍ക്കുക. ഒരു ടീസ്‌പൂണ്‍ പപ്പായ പേസ്‌റ്റ്‌ ആക്കി മട്ടണിലേക്ക്‌്‌ ചേര്‍ത്താല്‍ മട്ടണ്‍ കൂടുതല്‍ മൃദുവായി കിട്ടും. മട്ടണ്‍ എളുപ്പം വെന്തു കിട്ടാനും പപ്പായ പേസ്‌റ്റാക്കി ചേര്‍ക്കുന്നത്‌ നല്ലതാണ്‌. മസാല നന്നായിപിടിക്കാന്‍ ഒരു മണിക്കൂര്‍ മാറ്റിവെച്ചശേഷം ചെറിയ ഉരുളകളാക്കി റൊട്ടിപൊടിയില്‍ മുക്കി പരത്തിയെടുക്കണം. ഉരുളകള്‍ ഓരോന്നായി ചെറുതായി എണ്ണതേച്ച ദോശതവയില്‍ വറുത്തെടുക്കുക. മുകളില്‍ അണ്‌ടിപരിപ്പ്‌്‌ ഓരോന്നായി വെച്ച്‌ അലങ്കരിച്ച്‌്‌ ഗലോട്ടി കബാബ്‌ വിളമ്പാം.