Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


കപ്പ ബിരിയാണി   - sesma mathew
കപ്പ ബിരിയാണി

ചേരുവകള്‍

ബീഫ്‌ എല്ലോടു കൂടിയത്‌ - 1 കിലോ

കപ്പ - 2 കിലോ

ഗരംമസാല - ഒരു ടേബിള്‍ സ്‌പൂണ്‍

മീറ്റ്‌ മസാല - നാല്‌ ടേബിള്‍ സ്‌പൂണ്‍

മുളക്‌ പൊടി - നാല്‌ ടേബിള്‍ സ്‌പൂണ്‍

മല്ലിപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍

മഞ്ഞള്‍ പൊടി - ഒരു ടീസ്‌പൂണ്‍

കുരുമുളകു പൊടി - ഒരു ടീസ്‌പൂണ്‍

തേങ്ങ ചിരകിയത്‌ - രണ്‌ടു കപ്പ്‌

ഉള്ളി - ആറ്‌

വെളുത്തുള്ളി - ആറ്‌

പച്ചമുളക്‌ - നാല്‌

ഇഞ്ചി അരിഞ്ഞത്‌ - ഒരു കഷണം

കറിവേപ്പില - രണ്‌ടു തണ്‌ട്‌

ഉപ്പ്‌ - പാകത്തിന്‌

വെളിച്ചെണ്ണ - ഒരു വലിയ സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

ഇറച്ചി എല്ലോടു കൂടി നുറുക്കി കഴുകിയെടുക്കുക. കപ്പ കൊത്തി കഴുകിയെടുക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മീറ്റ്‌ മസാലപ്പൊടി, ഇഞ്ചി, കുരുമുളകു പൊടി, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ വേവിക്കുക. കപ്പ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. വെന്തുവരുമ്പോള്‍ വെള്ളം ഊറ്റി കളയുക. തേങ്ങ, ഉള്ളി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പില ഇവ ചെറുതായി അരച്ചെടുക്കുക. വെന്ത കപ്പയിലേക്ക്‌ ഇറച്ചി, അരപ്പ്‌, ഗരംമസാല വെളിച്ചെണ്ണ ഇവ ചേര്‍ത്തിളക്കി കുഴച്ചെടുക്കുക. (ആവശ്യമെങ്കില്‍ ഉപ്പ്‌ ചേര്‍ക്കുക)