Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഓലന്‍   - meenu
ഓലന്‍

ചേരുവകള്‍

1 തടിയന്‍കായ - 100ഗ്രാം

2 മത്തങ്ങ - 50ഗ്രാം

3 അച്ചിങ്ങപയര്‍ - രണ്ടെണ്ണം

4 വന്‍പയര്‍ - 25 ഗ്രാം

5 പച്ചമുളക്‌ - 4 എണ്ണം

6 തേങ്ങാപ്പാല്‍ - 1/4 കപ്പ്‌ ഒന്നാം പാല്‍

7 കറിവേപ്പില - 2 തണ്ട്‌

8 ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

വന്‍പയര്‍ ഒരു മണിക്കൂര്‍ കുതിര്‍ത്തുവെയ്‌ക്കുക. തടിയന്‍ കായും മത്തങ്ങയും വളരെ കനംകുറച്ച്‌ അരിഞ്ഞതും 1/4 ഇഞ്ച്‌ നീളത്തില്‍ നുറുക്കിയ അച്ചിങ്ങ പയറും പച്ചമുളകും ആവശ്യത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ വന്‍പയറിനൊപ്പം കുക്കറില്‍ വേവിക്കുക. മൂടിമാറ്റി കഷ്‌ണങ്ങള്‍ നല്ലവണ്ണം ഉടച്ചുചേര്‍ത്ത്‌ വെള്ളം ഉണ്ടെങ്കില്‍ അത്‌ വറ്റിക്കുക. തീ കെടുത്തി അതില്‍ തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ത്ത്‌ ഇളക്കി അതില്‍ കറിവേപ്പില തിരുമ്മി ഇടുക. ചൂടോടെ ഉപയോഗിക്കണം.