ചേരുവകള്‍
1 ഏത്തക്കായ - ഒരു കിലോഗ്രാം
2 വെളിച്ചെണ്ണ - 500 മില്ലിലിറ്റര്‍
3 ജിരകപ്പൊടി - 1/2 ടീസ്പൂണ്‍
4 ചുക്ക്പൊടി - 1/4 ടീസ്പൂണ്‍
5 എലയ്ക്കാപ്പൊടി - 1/4 ടീസ്പൂണ്‍
6 ശര്‍ക്കര - 300 ഗ്രാം
8 പഞ്ചസാര - 50 ഗ്രാം
തയാറാക്കുന്ന വിധം
ഏത്തക്കായ തൊലികളഞ്ഞ് നെടുകേ കീറിയ ശേഷം അര സെന്റിമീറ്റര്‍ കനത്തില്‍ നുറുക്കുക. അടികട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ മൂത്തുവരുമ്പോള്‍ കായ വിതറി ഇടയ്ക്കിടയ്ക്ക് ഇളക്കുക. മുക്കാല്‍ഭാഗം മൂപ്പ് ആകുമ്പോള്‍ തീ കുറച്ച് ഇളക്കുക. കായ ഒടിക്കാവുന്ന പരുവം വരെ ഇളക്കികൊണ്ടിരിക്കുക. നല്ല ചുവപ്പുനിറമാകുമ്പോള്‍ കോരിയെടുത്ത് തണുപ്പിക്കുക. കട്ടിയുള്ള ഉരുളിയില്‍ ശര്‍ക്കര ഉരുക്കി നല്ല കട്ടിയായ പാനി ആകുമ്പോള്‍ മൂന്നു മുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കി അതില്‍ വറുത്തെടുത്ത കായ ഇട്ട് ഇളക്കി യോജിപ്പിക്കുക. അതില്‍ പഞ്ചസാര വിതറി കായ പരുവമാകുന്നതുവരെ ഇളക്കികൊണ്ടിരിക്കണം. ചൂടാറുമ്പോള്‍ ഉപയോഗിക്കാം.