Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഓണവിഭവം: പരിപ്പുകറി   - Aarya Santhosh
ഓണവിഭവം: പരിപ്പുകറി

ചേരുവകള്‍

1 ചെറുപയര്‍ പരിപ്പ്‌ - 100ഗ്രാം

2 മഞ്ഞള്‍പ്പൊടി - 1/4??ടീസ്‌പൂണ്‍

3 പച്ചമുളക്‌ - 5 എണ്ണം

4 വെളിച്ചെണ്ണ -20 മില്ലിലിറ്റര്‍

5 തേങ്ങ - അര മുറി

6 ജീരകം -1/2 ടീസ്‌പൂണ്‍

7 ഉപ്പ്‌ - പാകത്തിന്‌

8 കറിവേപ്പില - ഒരു തണ്ട്‌

തയാറാക്കുന്ന വിധം

ചെറുപയര്‍ പരിപ്പ്‌ ചീനച്ചട്ടിയില്‍ ചൂടാക്കിയ ശേഷം (മൂക്കരുത്‌) കഴുകിയെടുത്ത്‌ മഞ്ഞള്‍പ്പൊടിയും പച്ചമുളകും പാകത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ കുക്കറില്‍ വേവിക്കുക. വെന്തുകഴിയുമ്പോള്‍ മൂടിമാറ്റി അതില്‍ ജീരകം ചേര്‍ത്ത നാളികേരം അരച്ചുചേര്‍ത്ത്‌ തിളപ്പിക്കുക. കുറുകിവരുമ്പോള്‍ തീ കെടുത്തി വെളിച്ചെണ്ണ ഒഴിച്ചതിനുശേഷം കറിവേപ്പില തിരുമ്മി ഇടുക.