Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഓണവിഭവം: നാരങ്ങാക്കറി   - meenu
ഓണവിഭവം: നാരങ്ങാക്കറി

ഓണവിഭവം: നാരങ്ങാക്കറി

ചേരുവകള്‍

1 വടകപ്പുളി നാരങ്ങ - ഒന്ന്‌ ( ഇടത്തരം)

2 പച്ചമുളക്‌ - 1/4 കപ്പ്‌ (ചെറുതായി അരിയണം)

3 ഇഞ്ചി കൊത്തി അരിഞ്ഞത്‌ - 15 ഗ്രാം

4 മുളകുപൊടി - 25 ഗ്രാം

മഞ്ഞള്‍പ്പൊടി- 10 ഗ്രാം

ഉലുവപ്പൊടി - 5 ഗ്രാം

പൊടികായം - 5 ഗ്രാം

5 വറ്റല്‍ മുളക്‌ - 2 എണ്ണം

കറിവേപ്പില - ഒരു തണ്ട്‌

കടുക്‌ - 1/2 ചെറിയ സ്‌പൂണ്‍

ഉപ്പ്‌ - പാകത്തിന്‌

6 വാളന്‍ പുളി - 20 ഗ്രാം

7 നല്ലെണ്ണ - 10 മില്ലിലിറ്റര്‍

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഉരുളിയില്‍ കടുക്‌ താളിച്ച്‌ അതില്‍ ചെറുതായി നുറുക്കിയ നാരങ്ങയും പച്ചമുളകും ഇഞ്ചി കൊത്തി അരിഞ്ഞതും ചേര്‍ത്ത്‌ പാകത്തിന്‌ ഉപ്പും നാലാമത്തെ ചേരുവകളും ചേര്‍ത്ത്‌ വഴറ്റുക. ഇത്‌ കുറുകി യോജിച്ചുവരുമ്പോള്‍ പിഴിഞ്ഞെടുത്ത വാളന്‍പുളിയും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത്‌ കലക്കിയൊഴിച്ച്‌ തിളപ്പിച്ച്‌ തീ കെടുത്തുക. നല്ലെണ്ണ ചേര്‍ത്തിളക്കി തണുപ്പിച്ച്‌ ഉപയോഗിക്കുക.