ഓണവിഭവം: അവിയല്‍
ചേരുവകള്‍
1 ചേന -300ഗ്രാം
വെള്ളരിക്ക - 300ഗ്രാം
പടവലങ്ങ - 100 ഗ്രാം
അച്ചിങ്ങ പയര്‍ - 25 ഗ്രാം
മുരിങ്ങക്കായ - ഒരെണ്ണം
കാരറ്റ് (ചെറുത്) - ഒന്ന്
വഴുതനങ്ങാ (ചെറുത്) - ഒന്ന്
2 മഞ്ഞള്‍പ്പൊടി - 2 ചെറിയ സ്പൂണ്‍
മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
3 പച്ചമാങ്ങാ - ഒന്ന് (ഇടത്തരം)
പച്ചമുളക് - 50 ഗ്രാം
4 കറിവേപ്പില - 30 ഗ്രാം
വെളിച്ചെണ്ണ - 30 മില്ലിലിറ്റര്‍
5 തേങ്ങ - ഒന്ന്
ജീരകം - 10 ഗ്രാം
തയാറാക്കുന്നവിധം
കഴുകിയെടുത്ത പച്ചക്കറികള്‍ ഒരിഞ്ച് നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് ചുവടുകട്ടിയുള്ള ഉരുളിയില്‍ അഞ്ച് മില്ലിലിറ്റര്‍ വെളിച്ചെണ്ണ ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഇതില്‍ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് നല്ലവണ്ണം ഇളക്കി മൂടിവെയ്ക്കുക. കഷ്ണങ്ങള്‍ മുക്കാല്‍ഭാഗം വേവാകുമ്പോള്‍ അതില്‍ പച്ചമാങ്ങ അരിഞ്ഞതും പച്ചമുളക് ചതച്ചെടുത്തതും ചേര്‍ത്ത് വീണ്ടും മൂടിവെച്ച് വേവിക്കുക. മാങ്ങ വെന്തുകഴിയുമ്പോള്‍ അതില്‍ ജീരകം ചേര്‍ത്ത് ചതച്ചെടുത്ത നാളികേരവും കറിവേപ്പിലയും ചേര്‍ത്തിളക്കി യോജിപ്പിക്കുക. തീ കെടുത്തിയതിനുശേഷം മാത്രം ബാക്കി വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കുക. പുളി കുറവെങ്കില്‍ പുളിയുള്ള തൈരു ചേര്‍ക്കാവുന്നതാണ്.