ചേരുവകള്‍
1 ചേന - 100ഗ്രാം
2 ഏത്തക്കായ - ഒരെണ്ണം
3 മഞ്ഞള്‍പ്പൊടി - 1/4 ചെറിയ സ്പൂണ്‍,
മുളകുപൊടി - 1/2 ചെറിയ സ്പൂണ്‍
കുരുമുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
4 നാളികേരം- ഒരു മുറി
5 ജീരകം - 10 ഗ്രാം
6 കറിവേപ്പില - രണ്ടു തണ്ട്
7 വെളിച്ചെണ്ണ - 25 മില്ലിലിറ്റര്‍
8 ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
കൊത്തി നുറുക്കിയ ചേനയും ചെറുതായി നുറുക്കിയ ഏത്തക്കായും പാകത്തിന് ഉപ്പും വെള്ളവും മൂന്നാമത്തെ ചേരുവകളും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. ചിരകിയെടുത്ത നാളികേരത്തിന്റെ നാലിലൊരു ഭാഗം ജീരകത്തിന്റെ പകുതി ചേര്‍ത്ത് മിക്സിയില്‍ അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിച്ച് യോജിപ്പിക്കുക. ബാക്കിയുള്ള നാളികേരം മാത്രമായെടുത്ത് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ നല്ല ചുവപ്പു നിറമാകുന്നതുവരെ വറുക്കുക. നാളികേരം ചുവന്ന് വരുമ്പോള്‍ അതില്‍ കുറച്ച് കുരുമുളകുപൊടിയും ജീരകവും അല്പം നെയ്യും ചേര്‍ത്ത് മൂപ്പിക്കുക. മൂപ്പിച്ച തേങ്ങ വേവിച്ചുവെച്ചിരിക്കുന്ന പച്ചക്കറികൂട്ടില് ചേര്‍ത്തിളക്കി ചൂടാറാതെ ഉപയോഗിക്കുക.