Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


താമ്പായില്‍ പകിട്ടേറിയ ഭരതനാട്യം ഡാന്‍സ്‌ അരങ്ങേറ്റം
  താമ്പായില്‍ പകിട്ടേറിയ ഭരതനാട്യം ഡാന്‍സ്‌ അരങ്ങേറ്റം


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_89737682.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_79880942.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ജയിന്‍ മുണ്ടയ്‌ക്കല്‍

താമ്പാ: ഡിസംബര്‍ 23 നു താമ്പായിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) ഹാളില്‍ മാളു എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാളവികാ മേനോന്റെ ഭരതനാട്യം ഡാന്‍സ്‌ അരങ്ങേറ്റം ശ്രദ്ധേയമായി. `ശ്രേയസ്‌ നൃത്ത വിദ്യാലയ'ത്തിന്റെ ഡയറക്‌ടര്‍ ഷൈല നാരയണനാണ്‌ ഗുരു. കഴിഞ്ഞ ഏഴു വര്‍ഷമായി നൃത്താഭ്യാസം തുടരുന്ന മാളു ഇതിനോടകം ഭരതനാട്യത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. ജയാ രാധാകൃഷ്‌ണന്‍, സുനിതാ ശരവണന്‍, മുരളി ബാലചന്ദ്രന്‍, അലമേലു പ്രസന്നന്‍, പ്രീതി സുന്ദരേശന്‍, ഷൈല നാരയണന്‍ എന്നിവരായിരുന്നു പിന്നണിയില്‍.

ഫ്‌ലോറിഡായിലെ പാം ഹാര്‍ബറിലുള്ള ഡോ: രാധികാ മേനോന്റേയും സതീഷ്‌ മേനോന്റേയും മകളാണ്‌ മാളു. ശ്ലോകോച്ചാരണത്തോടുകൂടി ആരംഭിച്ച്‌ പുഷ്‌പാഞ്‌ജലി, അലരിപ്പ്‌, ജതിസ്വരം, വര്‍ണം, പഥം, ലയനൃത്തം, തുടങ്ങി അവസാനമായി തില്ലാന ഡാന്‍സ്‌ വരെ പരമ്പരാഗതമായുള്ള ഭരതനാട്യം ഡാന്‍സുകളുടെ അരങ്ങേറ്റ മുറപ്രകാരമാണ്‌ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്‌. കലാസ്‌നേഹികളും സുഹൃത്തുക്കളും അഭ്യുദയകാംഷികളും പരിപാടികളില്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത ഡോ: എം. പി. രവീന്ദ്രനാഥന്‍ ഭരതനാട്യത്തെക്കുറിച്ചും ഭാരത സംസ്‌കാരത്തെക്കുറിച്ചും താമ്പായില്‍ `ശ്രേയസ്‌ നൃത്ത വിദ്യാലയ'ത്തിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിക്കുകയുണ്ടായി.