Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


നൈറ്റ്‌ ഫൗണ്ടേഷന്‍ പുരസ്‌കാരം രഞ്ചനാ വാര്യര്‍ക്ക്‌
  നൈറ്റ്‌ ഫൗണ്ടേഷന്‍ പുരസ്‌കാരം രഞ്ചനാ വാര്യര്‍ക്ക്‌


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_81461661.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

മയാമി: ഫ്‌ളോറിഡയിലെ കലാകാരന്മാരേയും കലാ-സാമൂഹിക-സാംസ്‌കാരിക സംഘടനകളേയും പ്രവര്‍ത്തകരേയും കൂടുതല്‍ ഔന്നത്യത്തിലേക്ക്‌ ഉയര്‍ത്തുന്നതിനും കലയുടെ മെച്ചപ്പെട്ട വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മയാമി ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട നൈറ്റ്‌ ഫൗണ്ടേഷന്റെ 2012-ലെ അവാര്‍ഡ്‌ രഞ്ചനാ വാര്യര്‍ക്ക്‌ ലഭിച്ചു.

ഇരുപത്തയ്യായിരം (25,000) ഡോളറാണ്‌ പുരസ്‌കാരമായി രഞ്ചനയ്‌ക്ക്‌ ലഭിച്ചത്‌. ഇദംപ്രഥമമായിട്ടാണ്‌ ഒരു ഇന്ത്യന്‍ കലാകാരിക്ക്‌ നൈറ്റ്‌ ഫൗണ്ടേഷന്റെ അംഗീകാരം ലഭിക്കുന്നത്‌.

മയാമി ഹെറാള്‍ഡ്‌ ഉള്‍പ്പടെ അമേരിക്കയിലെ പല നഗരങ്ങളില്‍ ദിനപ്പത്രങ്ങള്‍ നടത്തുന്ന നൈറ്റ്‌ റീഡര്‍ കമ്പനി, നൈറ്റ്‌ ഫൗണ്ടേഷന്റെ ഭാഗമാണ്‌. കലാ-സാമൂഹിക-വികസന പദ്ധതികള്‍ക്കുവേണ്ടിയാണ്‌ നൈറ്റ്‌ ഫൗണ്ടേഷന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്‌.

പൗരസ്‌ത്യ-പാശ്ചാത്യ സംസ്‌കാരങ്ങളെ കോര്‍ത്തിണക്കി ഭരതനാട്യത്തിലൂടെ പാശ്ചാത്യ കഥകളെ അവതരിപ്പിച്ചതിനാണ്‌ പുരസ്‌കാരം ലഭിച്ചത്‌.

ഡേവി നഗരത്തിലെ റിഥം സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ എന്ന നൃത്ത സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കൂടിയാണ്‌ രഞ്ചന. നൃത്തമെന്ന കലാ മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥികളെ സാമൂഹിക-സാംസ്‌കാരിക മണ്‌ഡലങ്ങളില്‍ പരിചയപ്പെടുത്തുകയും സമൂഹത്തില്‍ സാംസ്‌കാരിക ആശയവിനിമയം നടത്തുകയും ചെയ്യുന്ന നിരവധി പരിപാടികള്‍ സൗത്ത്‌ ഫ്‌ളോറിഡയില്‍ രഞ്ചനാ വാര്യര്‍ ഇതിനകം നടത്തി അംഗീകാരം നേടിയിട്ടുണ്ട്‌. ഡാന്‍സ്‌ എന്ന കല ആസ്വദിക്കുന്നതിലുപരി സാംസ്‌കാരികമായും, സാമൂഹികമായും ചരിത്രപരമായുമുള്ള ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായിട്ടാണ്‌ റിഥം സ്‌കൂള്‍ പ്രാധാധ്യം നല്‍കിയിരിക്കുന്നത്‌.

റിഥം സ്‌കൂള്‍ ഓഫ്‌ ഡാന്‍സില്‍ നിന്ന്‌ ലഭിക്കുന്ന ഭരതനാട്യ ബിരുദത്തിന്‌ ഇന്ത്യയിലെ അളഗപ്പ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുണ്ട്‌.

തൃശൂര്‍ എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ കംപ്യൂട്ടര്‍ സന്‍സില്‍ ബിരുദവും, ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മാസ്റ്റര്‍ ഓഫ്‌ സയന്‍സ്‌ ബിരുദവുമുള്ള രഞ്ചന വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ നല്ലൊരു ചെസ്‌ താരംകൂടിയായിരുന്നു. കേരളാ ടീമിനെ പ്രതിനിധീകരിച്ച്‌ അന്തര്‍ സംസ്ഥാന മത്സരങ്ങളില്‍ വിജയിച്ചിരുന്നു. ഇപ്പോള്‍ മയാമി ഡേയിസ്‌ കൗണ്ടിയില്‍ സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയറായി ജോലി ചെയ്യുന്നു.