Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഡേവിഡ്‌സണ്‍ ഫെല്ലോഷിപ്പ്‌ സ്‌കോളര്‍ഷിപ്പ്‌ അവാര്‍ഡ്‌ ആഷ്‌ലി ജോര്‍ജിന്‌
  ഡേവിഡ്‌സണ്‍ ഫെല്ലോഷിപ്പ്‌ സ്‌കോളര്‍ഷിപ്പ്‌ അവാര്‍ഡ്‌ ആഷ്‌ലി ജോര്‍ജിന്‌


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_92197883.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

വാഷിംഗ്‌ടണ്‍: ഡേവിഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടാലന്റ്‌ ഡെലപ്‌മെന്റിന്റെ പതിനെട്ടു വയസും അതിനു താഴെയുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എക്‌സ്‌ട്രാ ഓര്‍ഡിനറി അച്ചീവ്‌മെന്റിനുള്ള 2012-ലെ ഡേവിഡ്‌സണ്‍ ഫോല്ലോഷിപ്പ്‌ സ്‌കോളര്‍ഷിപ്പ്‌ അവാര്‍ഡ്‌ ആഷ്‌ലി ജോര്‍ജിന്‌ ലഭിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഡേവിഡ്‌സണ്‍ ഫെല്ലോഷിപ്പ്‌ സ്‌കോളര്‍ഷിപ്പ്‌ അവാര്‍ഡ്‌ തുകയായ 25,000 ഡോളറും ഫലകവും ലഭിച്ച എട്ടു വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്‌ ആഷ്‌ലി ജോര്‍ജ്‌.

"Creating a Framework for a flexible Biodegradable and BioCompatible Gelatin Chitosan Bioseasor' എന്ന പ്രൊജക്‌ട്‌ ടൈറ്റിലില്‍ നടത്തിയ ഗവേഷണമാണ്‌ ലോകത്തിലെ തന്നെ പത്ത്‌ പ്രധാന സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നായ ഈ സ്‌കോളര്‍ഷിപ്പിന്‌ ആഷിലിയെ അര്‍ഹയാക്കിയത്‌.

ഒക്‌ടോബര്‍ 2,3,4 തീയതികളില്‍ വാഷിംഗ്‌ടണ്‍ ഡിസിയിലെ സ്‌മിത്ത്‌ സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ അമേരിക്കന്‍ ഇന്ത്യന്‍ നാഷണല്‍ മ്യൂസിയത്തില്‍ സെനറ്റര്‍മാരായ ഹാരി റിഡ്‌, ചുക്ക്‌ ഗ്രസാലി തുടങ്ങിയ വിശിഷ്‌ടാതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഡേവിഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകന്‍ ബോബ്‌ ഡേവിഡ്‌സണ്‍ അവാര്‍ഡ്‌ സമ്മാനിച്ചു.

ബ്രെസ്റ്റ്‌ കാന്‍സറുമായി ബന്ധപ്പെട്ട BRCA 1 Gene ഡിറ്റക്‌ട്‌ ചെയ്യുന്ന ബയോസെന്‍സറിന്‌ ഇന്ന്‌ അനേകം പരിമിതികളുണ്ട്‌. വളരെ കൂടിയ ടോക്‌സിറ്റിയും കുറഞ്ഞ ബയോഗ്രേഡബിലിറ്റിയും, വളരെയധികം ചെലവ്‌ കൂടിയതും, ലബോറട്ടറികളില്‍ മാത്രം ഉപയോഗിക്കാവുന്നതുമായ ബയോസെന്‍സറുകളാണ്‌ ഇന്ന്‌ നിലവിലുള്ളത്‌.

ലബോറട്ടറിയുടെ അന്തരീക്ഷത്തില്‍ അല്ലാതെയും, വളരെ കുറഞ്ഞ ടോക്‌സിറ്റിയിലും, വളരെ കൂടുതല്‍ ബയോഗ്രേഡബിലിറ്റിയും പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാത്തതും ചെലവ്‌ വളരെ കുറഞ്ഞതുമായ ഒരു ഫ്‌ളെക്‌സിബിള്‍ സബ്‌സ്‌ട്രാക്‌ട്‌ ആണ്‌ ആഷ്‌ലി തന്റെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തത്‌. ജലാറ്റിന്‍ കിസ്റ്റോസാന്‍, ഞണ്ടിന്റെ തോടില്‍ നിന്നും വേര്‍തിരിച്ചെടുത്ത പോളി സാക്കറിഡ്‌ തുടങ്ങിയ ചെലവ്‌ കുറഞ്ഞ പ്രകൃതി വിഭവങ്ങളില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ഈ ബയോസെന്‍സര്‍ BRCA 1 Gene, ട്യൂബര്‍ക്കുലോസിസ്‌ മുതലായവ പ്രതിരോധിക്കുന്നതിന്‌ വൈദ്യശാസ്‌ത്ര രംഗത്തും, കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ എന്‍വന്‍ണ്‍മെന്റല്‍ എന്‍ജിനീയറിംഗ്‌ മേഖലകളിലും ഒരു ചലനം തന്നെ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന്‌ സ്‌മിത്ത്‌സോനിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ മറുപടി പ്രസംഗത്തില്‍ ആഷ്‌ലി വിശ്വാസം പ്രകടിപ്പിച്ചു.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തന്റെ മാതാവിന്‌ ബ്രെസ്റ്റ്‌ കാന്‍സര്‍ ഡയഗ്നോസിസ്‌ ചെയ്‌തതാണ്‌ തന്റെ ഗവേഷണത്തിന്‌ പ്രചോദനമെന്ന്‌ ആഷ്‌ലി പറഞ്ഞു.

ന്യൂയോര്‍ക്ക്‌ ലോംഗ്‌ഐലന്റിലുള്ള കണ്‍സിവേജ്‌ ഹൈസ്‌കൂളിലെ 2012-ലെ സാലുട്ടോറിയന്‍ ആയിരുന്ന ആഷ്‌ലി ജോര്‍ജ്‌ ഇപ്പോള്‍ ഷെപ്പേര്‍ഡ്‌ വെസ്റ്റ്‌ വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്‌ -എം.ഡി പ്രോഗ്രാമില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ്‌.

നല്ല കലാകാരികുടിയായ ആഷ്‌ലി വയലിനിലും പിയാനോയിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌. അഞ്ചാമത്തെ വയസ്‌ മുതല്‍ ഭരതനാട്യം അഭ്യസിച്ച ആഷ്‌ലി സംഗീതത്തിലും ചിത്രരചനയിലും മികവ്‌ തെളിയിച്ചിട്ടുണ്ട്‌.

നിരണത്ത്‌ വലിയകുറ്റിക്കാട്ടില്‍ കുടുംബത്തില്‍ കുര്യാക്കോസ്‌ ജോര്‍ജിന്റേയും, ആന്‍ ജോര്‍ജിന്റേയും മകളായ ആഷ്‌ലി 1994-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ റൂത്ത്‌ ജോര്‍ജ്‌ ഏക സഹോദരിയാണ്‌. മാതാവ്‌ ആന്‍ ജോര്‍ജ്‌ തിരുവല്ല കോടിയാട്ട്‌ ഷെവലിയാര്‍ കെ.കെ. ഏബ്രഹാമിന്റെ മകളാണ്‌.

ഫോണ്‍: 631 474 3134), ഇമെയില്‍: anngrg133@gmail.com