Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


കൊളംബിയ ബിസിനസ്‌ റിപ്പോര്‍ട്ടില്‍ മലയാളി സാന്നിധ്യം
  കൊളംബിയ ബിസിനസ്‌ റിപ്പോര്‍ട്ടില്‍ മലയാളി സാന്നിധ്യം


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_29592431.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_31131508.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

സൗത്ത്‌ കരോളിന: കൊളംബിയ റീജിയന്‍ ബിസിനസ്‌ റിപ്പോര്‍ട്ടിന്റെ 2012-ലെ പ്രൊഫൈല്‍ ഇന്‍ ബിസിനസില്‍ മലയാളി സാന്നിധ്യം. Comaxiam IT Solutions ന്റെ നേതൃനിരയിലുള്ള അജീഷ്‌ തോമസാണ്‌ ഈ നേട്ടം കൈവരിച്ചത്‌. അജീഷ്‌ തോമസ്‌ ഡിസൈന്‍ ചെയ്‌ത `സിംഗിള്‍ വെബ്‌ പോര്‍ട്ടല്‍ സിസ്റ്റം' എന്ന ആശയമാണ്‌ അജീഷിനെ ഇതിന്‌ അര്‍ഹനാക്കിയത്‌. ഒരു ഏകജാലക സംവിധാനത്തിലൂടെ ബിസിനസ്‌ ടെക്‌നോളജി ഇംപ്ലിമെന്റേഷന്‍ നടത്തുന്ന പുതിയ വെബ്‌ ടെക്‌നോളജിയാണ്‌ അജീഷ്‌ തോമസ്‌ ഡിസൈന്‍ ചെയ്‌തത്‌.

കൊളംബിയ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌, ലെക്‌സിംഗ്‌ടണ്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌, ഐടി കൗണ്ടി സൗത്ത്‌ കണ്‍വീനര്‍ തുടങ്ങിയ പല ഓര്‍ഗനൈസേഷനുകളിലും അംഗമാണ്‌ അജീഷ്‌. സിംഗിള്‍ പോര്‍ട്ടല്‍ ഇന്റഗ്രേഷന്‍ വളരെ ഫലപ്രദമാണെന്ന്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്‌ടര്‍ ജില്‍ ഗിപ്‌സണ്‍ അറിയിച്ചു. കോമാക്‌സിയം ഐടി സൊല്യൂഷന്‍സ്‌ എന്ന പുതിയ കമ്പനിക്കാണ്‌ അജീഷ്‌ രുപംകൊടുത്തിരിക്കുന്നത്‌. കൊച്ചി ഇന്റഫോ പാര്‍ക്ക്‌ ആസ്ഥാനമായി ഒരു ടീം രണ്ടുവര്‍ഷമായി സപ്പോര്‍ട്ട്‌ ചെയ്യുന്നതായി അജീഷ്‌ അറിയിച്ചു. ഈ ടെക്‌നോളജി വ്യാപകമാക്കാനുള്ള ശ്രമത്തിലാണ്‌ അദ്ദേഹം.

പാലാ ചേര്‍പ്പുങ്കല്‍ താഴത്തെതയ്യില്‍ ടി.ടി. തോമസിന്റേയും, സെലിന്‍ തോമസിന്റേയും പുത്രനായ അജീഷ്‌ 2009-ലാണ്‌ അമേരിക്കയില്‍ എത്തിയത്‌. തുടര്‍ന്ന്‌ രണ്ടുവര്‍ഷക്കാലമായി ഇത്തരമൊരു ടെക്‌നോളജിയുടെ സാധ്യതയെക്കുറിച്ച്‌ നടത്തിയ പഠനങ്ങളാണ്‌ പുതിയ ടെക്‌നോളജിക്ക്‌ വഴിതെളിച്ചതെന്ന്‌ അജീഷ്‌ തോമസ്‌ അറിയിച്ചു. കൂടുതല്‍ എന്‍ജീനിയര്‍മാരുമായി സഹകരിച്ച്‌ വിപുലമാക്കാനുള്ള ശ്രമത്തിലാണ്‌ ഇദ്ദേഹം.

മഹാത്മാഗാന്ധിജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാച്ചിലര്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദവും, ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. പത്ത്‌ വര്‍ഷക്കാലമായി ഐടി മേഖലയുടെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഗുണം ചെയ്‌തുവെന്ന്‌ അജീഷ്‌ പറഞ്ഞു. ഈ ടെക്‌നോളജി ലോകത്തിന്റെ എല്ലാ കോണിലും എത്തിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും ഈവര്‍ഷം അമേരിക്കയില്‍ ഗ്ലോബല്‍ ഐടി കോറിഡോര്‍ ആരംഭിക്കുമെന്നും അറിയിച്ചു.

സൗത്ത്‌ കലോളിന ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ എഡ്യൂക്കേഷനില്‍ ടീച്ചറായ ധന്യ അജീഷാണ്‌ ഭാര്യ. അഞ്ചു പയസ്‌ ഏക സഹോദരിയാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അജീഷ്‌ തോമസ്‌ (സി.ഇ.ഒ, കോംപാക്‌സിയം) 803 236 6260, ജില്‍ ജെ ഗിപ്‌സണ്‍ (ഡയറക്‌ടര്‍ ഓഫ്‌ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ സെയില്‍സ്‌) 803 206 7013.