Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


വര്‍ഷ ജോര്‍ജ്‌ പനോരമ ഇന്ത്യ മാത്‌ലറ്റിക്‌സ്‌ 2012 വിജയി
  വര്‍ഷ ജോര്‍ജ്‌ പനോരമ ഇന്ത്യ മാത്‌ലറ്റിക്‌സ്‌ 2012 വിജയി


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_48621311.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_20232197.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ജയ്‌സണ്‍ മാത്യു

ടൊറന്റോ: പനോരമ ഇന്ത്യയും, ഇന്ത്യന്‍ കോണ്‍സുലേറ്റും, പ്രൊഫഷണല്‍ എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഒന്റാരിയോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച `മാത്‌ലറ്റിക്‌സ്‌ 2012' കണക്ക്‌ മത്സര പരീക്ഷയുടെ സീനിയര്‍ വിഭാഗത്തില്‍ മലയാളിയായ വര്‍ഷ ജോര്‍ജ്‌ ഒന്നാം സ്ഥാനം നേടി.

കോട്ടയം മുക്കുളം പഴയിടത്ത്‌ ജോര്‍ജിന്റേയും അനിത ഫിലിപ്പിന്റേയും മകളായ വര്‍ഷ മിസ്സിസാഗായിലുള്ള സെന്റ്‌ ജോസഫ്‌ സെക്കന്‍ഡറി സ്‌കൂളില്‍ പന്ത്രണ്ടാം ഗ്രേഡ്‌ വിദ്യാര്‍ത്ഥിനിയാണ്‌.

ഗ്രേഡ്‌ ഏഴുമുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ്‌ ഈ മത്സരം സംഘടിപ്പിച്ചത്‌. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

സീനിയര്‍ വിഭാഗത്തില്‍ കൗശല്‍ മഗന്തി, അന്‍കില്‍ പട്ടേല്‍ എന്നിവര്‍ക്കാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ജൂണിയര്‍ വിഭാഗത്തില്‍ മൈറാ യാദവ്‌, സോഹും കുല്‍ക്കര്‍ണി, രോഹിത്‌ മറാത്തേ എന്നിവര്‍ക്കാണ്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍.

പനോരമ ഇന്ത്യയുടെ ചെയര്‍മാന്‍ ജിബന്‍ജിത്ത്‌ ത്രിപാഠി വിജയികള്‍ക്കുള്ള ട്രോഫികളും, ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍ തോമസ്‌ കെ. തോമസ്‌ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.

പ്രൊഫഷണല്‍ എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഒന്റാരിയോയുടെ സ്‌കാര്‍ബറോ ചാപ്‌റ്ററിലെ രാജു ചന്ദറും സംഘവുമാണ്‌ മത്സരങ്ങള്‍ ഒരുക്കിയത്‌. പനോരമ ഇന്ത്യ കോ-ചെയര്‍മാന്‍ രമേഷ്‌ ബാംഗ്ലൂരാണ്‌ പ്രോഗ്രാമുകള്‍ക്ക്‌ ചുക്കാന്‍പിടിച്ചത്‌.

മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും, ടീ ഷര്‍ട്ടുകളും, സ്‌നാക്ക്‌ ബാഗുകളും വിതരണം ചെയ്‌തു.