Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


വ്യൂവേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡ്‌ അമേരിക്കന്‍ മലയാളിക്ക്‌
  വ്യൂവേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡ്‌ അമേരിക്കന്‍ മലയാളിക്ക്‌


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_36227656.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

മിനസോട്ട: മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച ടു മിനിറ്റ്‌ മൊബൈല്‍ മൂവി മത്സരത്തില്‍, അമേരിക്കന്‍ മലയാളിയും മിനസോട്ടയില്‍ താമസിക്കുന്നതുമായ സിറില്‍ മുകളേല്‍ `വ്യൂവേഴ്‌സ്‌ ചോയ്‌സ്‌ പുരസ്‌കാരം' കരസ്ഥമാക്കി. മഴയുടെ പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ അമ്മ മഴത്തുള്ളികള്‍ എന്ന സിനിമയാണ്‌ പ്രേക്ഷകര്‍ തെരഞ്ഞെടുത്തത്‌. 500 ല്‍ പരം സിനിമകളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.

പ്രമുഖ സാഹിത്യ ഓണ്‍ലൈന്‍ സൈറ്റില്‍ (sruthilayam.net) ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ സിറില്‍ മുകളേല്‍ എഴുതിയ `മറുകന്‍' എന്ന കഥ വിജയം നേടിയിരുന്നു. http://cyrilmukalel.blogspot.com/ എന്ന ബ്ലോഗില്‍ സിറിളിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രചനകള്‍ വായിക്കാവുന്നതാണ്‌.

കോട്ടയം കൈപ്പുഴ ഡോ. തോമസ്‌ മുകളേലിന്റേയും, ആലീസ്‌ മുകളേലിന്റേയും മകനാണ്‌ സിറില്‍. കവിതയാണ്‌ ഭാര്യ. അഞ്‌ജലി, അശ്വിന്‍, അലന്‍ എന്നിവര്‍ മക്കളാണ്‌.

http://www.manoramaonline.com/advt/movie/contest-2012/2-minute-movie/index.htm