Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ജിന്റു കൊട്ടാരത്തിന്‌ പ്രസിഡന്റ്‌ ഒബാമയുടെ പാസി സ്‌കോളര്‍ഷിപ്പ്‌
  ജിന്റു കൊട്ടാരത്തിന്‌ പ്രസിഡന്റ്‌ ഒബാമയുടെ പാസി സ്‌കോളര്‍ഷിപ്പ്‌


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_92854009.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

ന്യൂയോര്‍ക്ക്‌: ജിന്റു കൊട്ടാരത്തിന്‌ പ്രസിഡന്റ്‌ `ഒബാമയുടെ നോബല്‍ സമ്മാനത്തിന്റെ വിഹിതം' പാസി ഫൗണ്ടേഷനിലൂടെ നാലുവര്‍ഷത്തേക്കുള്ള പ്രഥമിക മെഡിസിന്‍ പഠനത്തിന്‌ മുഴുവന്‍ ട്യൂഷന്‍ ചെലവിലേക്കായി നല്‌കുകയുണ്ടായി.

ജിന്റുവിന്റെ പ്രാഥമിക മെഡിസിന്‍ പഠനം അമേരിക്കയിലെ വിസ്‌കോണ്‍സില്‍ സ്റ്റേറ്റിലുള്ള ആപ്പിള്‍ട്ടണ്‍ സിറ്റിയിലെ സെന്റ്‌ ലോറന്‍സ്‌ യൂണിവേഴ്‌സിറ്റിയിലാണ്‌ തുടക്കംകുറിക്കുന്നത്‌. ജിന്റുവിന്റെ അസാധാരണ വ്യക്തപ്രഭാവത്തിന്റെ ആകെത്തുകയാണ്‌ ഈ അസുലഭ ഭാഗ്യം. ഇത്തരത്തിലുള്ള ഒരു സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹയാകുന്ന 2012-ലെ ഒരേയൊരു ന്യൂയോര്‍ക്ക്‌ മലയാളിയും ഒരേയൊരു ഇന്ത്യക്കാരിയുമാണ്‌.

ജിന്റുവിന്‌ ഈ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹയാകാന്‍ കാരണഭൂതയായ ജോണ്‍ ബൗണ്‍ പബ്ലിക്‌ സ്‌കൂളും, സയന്‍സ്‌ റിസേര്‍ച്ച്‌ പ്രോഗ്രാമും, അവിടുത്തെ സമര്‍ത്ഥയായ മലയാളി ടീച്ചര്‍ മിസ്‌ ജോയിയുടെ സമയാനുസൃതമായ കൗണ്‍സിലിംഗും പ്രോത്സാഹനവുമാണ്‌.

ജിന്റുവിന്റെ ശക്തമായ പഠന മുന്നേറ്റവും നേതൃത്വ വാസനയും, കലാപരവും, കായികവും മനുഷ്യോപകരപ്രദമായ പ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ തന്നെ യശസ്സുയര്‍ത്തുന്ന ശ്രദ്ധേയമായ കാര്യമാണ്‌.

സ്‌കൂളിലെ അംബാസിഡര്‍, ടാലന്റ്‌ ഷോയുടെ സ്ഥാപക, വൈസ്‌ പ്രസിഡന്റ്‌ അരിസ്റ്റോ പ്രോഗ്രാം, പ്രസിഡന്റ്‌ ജപ്പാന്‍ റിലീഫ്‌ ഫണ്ട്‌ കളക്ഷന്‍, പ്രസിഡന്റ്‌ ബ്രസ്റ്റ്‌ കാന്‍സര്‍ ഓര്‍ഗനൈസര്‍, ഡിബൈറ്റ്‌ വൈസ്‌ പ്രസിഡന്റ്‌, പാര്‍ട്ടി സ്‌പ്പന്റ്‌ എയ്‌ഡ്‌സ്‌ വാക്കിങ്‌, പ്രസിഡന്റ്‌ ബ്ലഡ്‌ ഡ്രൈവ്‌, ലീഡര്‍ ലോയറും വിറ്റ്‌നസ്‌ മോക്ക്‌ കോര്‍ട്ടും മൂട്ട്‌ കോര്‍ട്ടും.

ജിന്റു ഒരു പരിശീലനം ലഭിച്ച ഒരു പ്രൊഫഷണല്‍ ഡാന്‍സറാണ്‌. അതിനു കാരണഭൂതയായത്‌ ബോളിയാഡ്‌സ്‌ എന്ന കലാപരിശീലന കേന്ദ്രവും. അവിടെ ട്രെയിനിംഗ്‌ കൊടുക്കുന്ന മിസ്‌ അര്‍ച്ചനാ ഫിലിപ്പുമാണ്‌. കൂടാതെ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ടാലന്റ്‌ ഷോ, ദോഷി ഡയഗ്‌നോസ്റ്റിക്‌ ക്യൂഗാഡന്‍സ്‌ മുതലായവ വളരെയധികം സഹായ സഹകരണങ്ങള്‍ നേതൃത്വവാസനയെ പരിപോഷിപ്പിച്ചുവെന്നതു ശ്ശാഘനീയമാണ്‌.

ജിന്റു ന്യൂയോര്‍ക്കില്‍ ബെല്ല റോഡില്‍ താമസിക്കുന്ന ജോര്‍ജ്‌ കൊട്ടാരത്തിന്റേയും കൊച്ചുറാണി കൊട്ടാരത്തിന്റേയും പുത്രിയാണ്‌. സഹോദരി ജിതു കൊട്ടാരത്തില്‍ ബി.എസ്‌സി നഴ്‌സിംഗ്‌ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌.