Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ശാരിക മേനോന്‍ ടെക്‌സസ്‌ സ്‌കൂള്‍ കൗണ്‍സിലില്‍
  ശാരിക മേനോന്‍ ടെക്‌സസ്‌ സ്‌കൂള്‍ കൗണ്‍സിലില്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_37101020.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

ഓസ്റ്റിന്‍: ടെക്‌സസിലെ പ്രമുഖ സ്‌കൂളായ സ്റ്റൈല്‍സ്‌ മിഡില്‍ സ്‌കൂള്‍ കൗണ്‍സിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്ഥിനി ശാരിക മേനോന്‍ ഉജ്വല വിജയം. 2011 -12 അധ്യയന വര്‍ഷം സ്‌കൂളിന്റെ ക്വയര്‍ കൗണ്‍സില്‍ പ്രസിഡന്റായി ശാരിക സേവനം അനുഷ്‌ഠിക്കും.

ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ്‌ ഈ ഏഴാം ക്ലാസുകാരി തിളങ്ങിയത്‌.

മധ്യ ടെക്‌സസിലെ ലിയാന്‍ഡര്‍ സ്‌കൂള്‍ ഡിസ്‌ട്രിക്‌ടിലാണ്‌ സ്റ്റൈല്‍സ്‌ സ്‌കൂള്‍. ഇതാദ്യമായാണ്‌ ഒരു മലയാളി വിദ്യാര്‍ത്ഥിനി ഈ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. മോളി, കേലബ്‌ എന്നിവരായിരുന്നു എതിരാളികള്‍.

`എന്നില്‍ അര്‍പ്പിതമായ ദൗത്യം ഭംഗിപൂര്‍വ്വം നിറവേറ്റും' ശാരിക പറഞ്ഞു. പിയാനോയും സംഗീതവും ഇഷ്‌ടപ്പെടുന്ന ശാരികയ്‌ക്ക്‌ വായനയും നീന്തലും യാത്രയും ഇഷ്‌ടമാണ്‌. എറണാകുളം സ്വദേശികളായ രാജേഷ്‌ മേനോന്റേയും, സുമാ മേനോന്റേയും മൂത്തപുത്രിയാണ്‌ ശാരിക. ശിവാനിയാണ്‌ ഏക സഹോദരി.