Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


രേഷ്‌മാ ജോണിന്റെ ഭരതനാട്യം അരങ്ങേറി
  രേഷ്‌മാ ജോണിന്റെ ഭരതനാട്യം അരങ്ങേറി


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_2360126.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_60399963.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ചിട്ടപ്പെടുത്തിയ നൃത്തവിന്യാസവും, നവരസങ്ങളുടെ ബഹിര്‍സ്‌ഫുരണവും കോര്‍ത്തിണക്കിയ 11 വ്യത്യസ്‌ത നൃത്തവേദികളിലൂടെ രേഷ്‌മാ ജോണിന്റെ നൃത്തകലാ ജീവിതം അരങ്ങേറി.

ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ്‌ സിവിക്‌ സെന്ററില്‍ ജൂലൈ 29-ന്‌ പ്രത്യേകം ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം ബന്ധുമിത്രാദികളും, സഹപാഠികളും, സമുദായ നേതാക്കളും സാക്ഷി നില്‍ക്കെ പ്രധാന ഗുരു ദീപ്‌തി ഹേമന്ത്‌ ദേവില്‍ നിന്ന്‌ മികച്ച നൃത്താഭ്യാസന സര്‍ട്ടിഫിക്കറ്റ്‌ രേഷ്‌മ സ്വീകരിച്ചു. അങ്ങനെ പത്തിലധികം വര്‍ഷത്തെ ഗുരുശിഷ്യ തപസ്യയ്‌ക്ക്‌ പൂര്‍ണതയേകി. നൃത്തം ഭരതനാട്യ സ്‌കൂള്‍ ഗുരുക്കന്മാരെ കൂടാതെ ഡോ. ഓംകാര്‍ ദവേ (മൃദംഗം), ഹേമന്ത്‌ ദവേ (വോക്കലിസ്റ്റ്‌), ബിഫല്‍വ്‌ സമാധാര്‍ (വയലിന്‍), സുധീര്‍ ദവേ (ഫ്‌ളൂട്ട്‌) എന്നിവര്‍ സംഗീതത്തിന്‌ അകമ്പടിയായി.

ട്രിനിറ്റി പാരീഷ്‌ വികാരി റവ. സക്കറിയാ ജോണ്‍, റവ. റോയ്‌ തോമസ്‌, ജോജി ജേക്കബ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രേഷ്‌മയുടെ മാതാപിതാക്കളായ ജോയ്‌സും ഷേര്‍ളിയും കൃതജ്ഞത രേഖപ്പെടുത്തി. പിന്നീട്‌ വിഭവസമൃദ്ധമായ സദ്യയും, മിത്രങ്ങളുടെ കലാപരിപാടികളും നടന്നു.